CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 46 Minutes 42 Seconds Ago
Breaking Now

ഒമാന്‍ സുല്‍ത്താനും ലാലേട്ടനുമായി സാമ്യം ?

ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് ആണ് ഒമാന്റെ പുതിയ സുല്‍ത്താന്‍. സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹൈതം ഭരണം ഏറ്റെടുത്തത്. എന്നാല്‍ മറ്റൊരു രസകരമായ കാര്യമാണ് ഒമാനിലെ മലയാളികള്‍ കണ്ടെത്തിയിരിക്കുന്നത്. ഹൈതം സുല്‍ത്താന് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലുമായി സാമ്യമുണ്ടോ എന്നതാണ് മലയാളികള്‍ക്കിടയിലെ ചര്‍ച്ച.

സുല്‍ത്താന്‍ ഹൈതമിന് മോഹന്‍ലാലുമായി സാമ്യമുണ്ട് എന്നാണ് ഒമാനിലെ പഴയ പ്രവാസികള്‍ പറയുന്നത്. സുല്‍ത്താനെ പലരും ലാലേട്ടന്‍ എന്ന് വിശേഷിപ്പിക്കുയും ചെയ്തിട്ടുമുണ്ട്. ഒമാന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, സെക്രട്ടറി ജനറല്‍ എന്നീ പദവികള്‍ വഹിച്ചിരുന്ന ഹൈതം ബിന്‍ താരിഖ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായിരുന്നു.

അന്ന് മുതല്‍ തന്നെ ഇദ്ദേഹത്തിന്റെ ചിത്രം കാണുമ്പോള്‍ മലയാളികള്‍ ലാലേട്ടനുമായുള്ള സാമ്യത സംബന്ധിച്ച ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സാദൃശ്യത്തില്‍ നേരിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.