CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 33 Minutes 15 Seconds Ago
Breaking Now

ഇനി നാട്ടില്‍ പ്രീതി പട്ടേലിന്റെ 'ശുദ്ധികലശം'; മയക്കമരുന്ന് വില്‍പ്പനക്കാരുടെ വീട് തകര്‍ത്ത് പോലീസ് റെയ്ഡ്; ബര്‍മിംഗ്ഹാമിലും, കവന്‍ട്രിയിലും വില്‍പ്പനക്കാര്‍ നെട്ടോട്ടത്തില്‍; നിരവധി പേര്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് കഞ്ചാവും, കൊക്കെയിനും, ഹെറോയിനും വരെ!

അളവ് തിട്ടപ്പെടുത്താത്ത ക്ലാസ് എ മയക്കുമരുന്നാണ് റെയ്ഡില്‍ പിടിച്ചെടുത്തത്

രാജ്യത്തെ കീഴടക്കാന്‍ ശ്രമിച്ച മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ തിരിച്ചടിച്ച് ബ്രിട്ടീഷ് പോലീസ് സേനകള്‍. മേഴ്‌സിസൈഡിലും, നോര്‍ത്ത് വെയില്‍സിലും കൊണ്ടുപിടിച്ച റെയ്ഡുകളാണ് പോലീസ് നടത്തുന്നത്. കവന്‍ട്രിയില്‍ നാടകീയമായ പൊളിച്ചടുക്കല്‍ നടത്തി 24 മണിക്കൂര്‍ തികയും മുന്‍പാണ് പോലീസ് നടപടി ഊര്‍ജ്ജിതമാക്കിയത്. ഹോം സെക്രട്ടറി പോലീസുകാര്‍ക്കൊപ്പം നടപടികളില്‍ മുന്‍നിരയില്‍ ഇറങ്ങിയെന്നതും പ്രത്യേകതയായി. ലിവര്‍പൂളില്‍ ഒരു മയക്കുമരുന്ന് വില്‍പ്പനക്കാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുമ്പോഴും ഹോം സെക്രട്ടറി ഒപ്പം നിന്നു. 

മേഴ്‌സിസൈഡിലും, നോര്‍ത്ത് വെയില്‍സിലും നടന്ന പ്രധാന മയക്കുമരുന്ന് റെയ്ഡുകളില്‍ പ്രാദേശിക പോലീസ് സേനകളിലെയും, ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസിലെയും 120ലേറെ ഓഫീസര്‍മാരാണ് പങ്കെടുത്തത്. വാല്ലസി, കെന്‍സിംഗ്ടണ്‍, റൈല്‍, അബെര്‍ഗേല്‍ തുടങ്ങിയ ഇടങ്ങളിലെ പത്തോളം വിലാസങ്ങളിലാണ് പത്ത് വാറന്റുകള്‍ നടപ്പാക്കി. ഇതുവരെ മൂന്ന് പേരാണ് റെയ്ഡുകള്‍ക്ക് പിന്നാലെ അറസ്റ്റിലായിട്ടുള്ളത്. 

അളവ് തിട്ടപ്പെടുത്താത്ത ക്ലാസ് എ മയക്കുമരുന്നാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. പല പ്രോപ്പര്‍ട്ടികളിലും റെയ്ഡ് തുടരുകയാണ്. പ്രൊജക്ട് മേദുസ എന്ന പേരിലാണ് മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ പോരാട്ടം നടക്കുന്നത്. 'നമ്മുടെ പട്ടണങ്ങളെ ഭയത്തിന്റെ നിഴലിലാക്കിയ ഈ ക്രിമിനല്‍ സംഘങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ല, ഇവര്‍ കുട്ടികളെ ചൂഷണം ചെയ്യുകയാണ്. പോലീസിന്റെ ശക്തമായ നടപടി ഫലം കാണഉന്നതില്‍ സന്തോഷമുണ്ട്, അവരുടെ ഈ ജോലിക്ക് ശക്തമായ പിന്തുണയുണ്ട്. 20,000 പുതിയ ഓഫീസര്‍മാരെ ഇറക്കി അവരുടെ പരിശ്രമത്തിന് പിന്തുണ വര്‍ദ്ധിപ്പിക്കും', പ്രീതി പട്ടേല്‍ വ്യക്തമാക്കി. 

സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസ് നടത്തിയ ഓപ്പറേഷനില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായി. ഹെറോയിന്‍, കൊക്കെയിന്‍, എംഡിഎംഎ എന്നിവയാണ് ഇവരില്‍ നിന്നും വന്‍തോതില്‍ പിടിച്ചെടുത്തത്. കവന്‍ട്രിയില്‍ വീട് തകര്‍ത്താണ് മയക്കുമരുന്ന് റാക്കറ്റ് നടത്തിയ ആറ് പേരെ പോലീസ് പിടികൂടിയത്. ഏതെങ്കിലും സ്ഥലത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടക്കുന്നതായി സൂചന നല്‍കിയാല്‍ ഉടന്‍ പ്രതികരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.  




കൂടുതല്‍വാര്‍ത്തകള്‍.