CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 29 Seconds Ago
Breaking Now

വെയില്‍സിലെ അമ്മയും മകളും 17 മിനിറ്റ് നീണ്ട ശിവതാണ്ഡവത്തിന്റെ ഭാഗമായി ലോക റെക്കോര്‍ഡ് സ്വന്തമാക്കി

സെപ്തംബര്‍ 6 ഞായറാഴ്ച ഈസ്റ്റ് ലണ്ടനിലെ ലോട്ടനില്‍ നടന്ന ജിസിഎല്‍ ഉത്സവ് മേള 2026 ലായിരുന്നു നൃത്താവതരണം.

സൗത്ത് വെയില്‍സില്‍ നിന്നുള്ള ക്ലാസിക്കല്‍ നൃത്ത അധ്യാപികയും മകളും ഭരത നാട്യത്തിലെ ലോക റെക്കോര്‍ഡ് നേട്ടത്തിന്റെ ഭാഗമായി. കലാക്ഷേത്ര പാരമ്പര്യത്തില്‍ പരിശീലനം നേടിയ ഭരത നട്യ കലാകാരിയായ ദേവിപ്രഭ സുരേന്ദ്രനും മകള്‍ ദേവിതീര്‍ത്ഥ രാജുവുമാണ് 1099 നര്‍ത്തകര്‍ക്കൊപ്പം ചരിത്ര നേട്ടത്തില്‍ പങ്കാളിയായത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 6 ഞായറാഴ്ച ഈസ്റ്റ് ലണ്ടനിലെ ലോട്ടനില്‍ നടന്ന ജിസിഎല്‍ ഉത്സവ് മേള 2026 ലായിരുന്നു നൃത്താവതരണം. 

ഗ്രിഫിന്‍ കോളജ് ലണ്ടന്‍ സംഘടിപ്പിച്ച പരിപാടിയില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി 1099 നര്‍ത്തകര്‍ അണിനിരന്നു. ശിവനെ ആസ്പദമാക്കി 17 മിനിറ്റ് നീണ്ട ഭരതനാട്യ അവതരണമാണ് ഗ്ലോബല്‍ വേള്‍ഡ് റെക്കോര്‍ഡായി അംഗീകരിച്ചത്.

ദേവീപ്രഭയ്ക്കും മകള്‍ തീര്‍ത്ഥ്ക്കും ഔദ്യോഗിക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും മെഡലും ലഭിച്ചു.മകള്‍ക്കൊപ്പം ഈ നേട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ദേവിപ്രഭ പറഞ്ഞു.

യുക്മ 2025 വെയില്‍സ് റീജ്യണ്‍ മത്സരത്തിലും ഇരുവരും ഭരത നാട്യത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

മൂന്നാം വയസ്സില്‍ തന്നെ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ദേവിപ്രഭ ഗുരു രാധാമണിയുടെ കീഴില്‍ ഭരതനാട്യത്തില്‍ എംജി സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. രണ്ടു പതിറ്റാണ്ടിലേറെയായി നൃത്താവതരണം, കൊറിയോഗ്രാഫി ,അധ്യാപനം എന്നീ മേഖലകളില്‍ സജീവമാണ്. യുകെയിലും നാട്യവേദ സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ്.

ജിസിഎസ്ഇ പഠനത്തിന് തുടക്കം കുറിച്ചിരിക്കുന്ന ദേവിതീര്‍ത്ഥയും അമ്മയുടെ പാത പിന്തുടര്‍ന്ന് ക്ലാസിക്കല്‍ നൃത്തത്തില്‍ സജീവമാണ്. കാര്‍ഡിഫിലെ വിവിധ പരിപാടികളില്‍ ദേവിതീര്‍ത്ഥ നൃത്താവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ അമ്മയുടെയും മകളുടേയും നൃത്ത യാത്ര മലയാളികള്‍ക്കാകെ അഭിമാനമായി മാറുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.