CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 59 Minutes 7 Seconds Ago
Breaking Now

പനി വന്നാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങേണ്ട! 14 ദിവസത്തേക്ക് ജോലിക്കും പോകേണ്ട; കൊറോണ പടര്‍ന്നാല്‍ ലക്ഷങ്ങളെ വീട്ടില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ് വരുന്നു; ആറാമത്തെ ബ്രിട്ടീഷുകാരനും വൈറസില്‍ പോസിറ്റീവ്!

എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്

ഫ് ളൂവിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ പതിനാല് ദിവസത്തേക്ക് വീട്ടില്‍ സ്വയം ഐസൊലേഷനില്‍ കഴിയാന്‍ ഉത്തരവ് തയ്യാറാകുന്നു. യുകെയില്‍ കൊറോണാവൈറസ് കേസുകളുടെ എണ്ണമേറുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വൈറസിനെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ നിലവിലെ നടപടിക്രമങ്ങളില്‍ മാറ്റം വരുത്താനാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നത്. ഇതോടെ ഫ് ളൂവിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരോട് വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ഇത്തരമൊരു നീക്കം തൊഴിലിടങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കും. രണ്ടാഴ്ചക്കാലം ലക്ഷക്കണക്കിന് പേര്‍ ജോലിയില്‍ നിന്നും ലീവെടുക്കുന്ന സാഹചര്യം നേരിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നാണ് ആശങ്ക. ഡ്രൈ ആയിട്ടുള്ള ചുമ, പനി, ക്ഷീണം എന്നിങ്ങനെയാണ് ലക്ഷണങ്ങള്‍. സാധാരണ പനി, ജലദോഷത്തിലും ഈ ലക്ഷണങ്ങള്‍ തന്നെയാണ് കാണുക. ആഗോള തലത്തില്‍ മരണങ്ങള്‍ 1666 ആയി ഉയരുകയും, യൂറോപ്പിലെ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെയാണ് നാടകീയമായ നടപടികള്‍. 

യുകെയിലെ കേസുകളുടെ എണ്ണം നൂറിലെത്തിയാല്‍ രോഗികളെ പരിശോധിക്കുന്നത് എന്‍എച്ച്എസ് നിര്‍ത്തലാക്കുമെന്നാണ് സീനിയര്‍ മാനേജര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള അറിയിപ്പ്. രാജ്യത്തിനകത്ത് വൈറസ് പകരുന്നതായി കണ്ടെത്തിയാലും ഈ നടപടി സ്വീകരിക്കും. മറ്റ് രോഗികളില്‍ നിന്നും കൊറോണ സംശയവുമായി വരുന്ന രോഗികളെ വേര്‍തിരിച്ച് നിര്‍ത്താന്‍ പ്രത്യേക ഐസൊലേഷന്‍ പോഡുകള്‍ യുകെ ആശുപത്രികളില്‍ തയ്യാറാക്കിയിട്ടുണ്ട്. വലിയ തോതില്‍ ആളുകളിലേക്ക് വൈറസ് പടര്‍ന്നാല്‍ പിടിച്ചുനിര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടാകുമെന്നാണ് ആശങ്ക. 

ഇതോടെ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പല രോഗികളും അടിയന്തര ശ്രദ്ധ ലഭിക്കാന്‍ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ എ&ഇയിലേക്കും, സര്‍ജറിയിലേക്കും കടന്നെത്താന്‍ സാധ്യതയുണ്ട്. വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പുറമെ സ്വയം പ്രതിരോധിക്കാനും മെഡിക്കല്‍ ജീവനക്കാര്‍ ശ്രദ്ധ ചെലുത്തുന്നതാണ് അഭികാമ്യം. 




കൂടുതല്‍വാര്‍ത്തകള്‍.