CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 9 Minutes 17 Seconds Ago
Breaking Now

പ്രധാനമന്ത്രിയുടെ ടീമുമായി സാജിദ് ജാവിദ് പോരാടിയത് അണ്‍സ്‌കില്‍ഡ് ഇയു കുടിയേറ്റക്കാരുടെ പേരില്‍; ബ്രിട്ടനില്‍ രണ്ട് വര്‍ഷം കൂടി ജോലിക്ക് എത്തിക്കാന്‍ രഹസ്യമായി ലക്ഷ്യമിട്ടു; ജാവിദിനെ തെറിപ്പിച്ച് പുതിയ ഇമിഗ്രേഷന്‍ സിസ്റ്റത്തിന് അംഗീകാരം!

ഇയുവില്‍ നിന്നുള്ള ലോ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് വിസയെടുത്ത് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന താല്‍ക്കാലിക പദ്ധതിയെയാണ് ട്രഷറി പിന്തുണച്ചത്

ബ്രക്‌സിറ്റില്‍ പടപൊരുന്നതിന് ഇടെ ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് സാജിദ് ജാവിദ് നടത്തിയ രഹസ്യനീക്കങ്ങളാണ് ബോറിസ് ജോണ്‍സണ്‍ സംഘവുമായി സംഘര്‍ഷത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ ജോലി ചെയ്യാനെത്തുന്ന അണ്‍സ്‌കില്‍ഡ് ഇയു കുടിയേറ്റക്കാരുടെ വരവ് രണ്ട് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനാണ് ജാവിദ് ശ്രമിച്ചത്. ഇതോടെ ഡൗണിംഗ് സ്ട്രീറ്റ് നം.10, നം.11-നും തമ്മിലുള്ള ബന്ധം വഷളായി. 

യുകെയുടെ പുതിയ ബോര്‍ഡര്‍ സിസ്റ്റം ഡിസംബറോടെ മാത്രമേ തയ്യാറാകൂവെന്ന് ചാന്‍സലര്‍ നിര്‍ബന്ധം പിടിച്ചു. സമനിലയില്‍ കാര്യങ്ങള്‍ എത്തിക്കാന്‍ കുടിയേറ്റക്കാരെ ആവശ്യമാണെന്നും ജാവിദ് വാദിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ അജണ്ടയായ ബ്രിട്ടന്റെ ബോര്‍ഡര്‍ 2021 ഡിസംബറില്‍ തന്നെ നടത്തണമെന്ന നയത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് ബോറിസിന്റെ ഉപദേശകരും വാദിച്ചു. പദ്ധതി ദീര്‍ഘിപ്പിക്കാനുള്ള മുന്‍ ചാന്‍സലറുടെ ശ്രമങ്ങള്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീക്കുകയും ചെയ്തു. 

ഇമിഗ്രേഷന്‍ ട്രാന്‍സിഷന്‍ വിഷയം ജാവിദ് പ്രധാനമന്ത്രി ശ്രദ്ധയില്‍ നേരിട്ട് പെടുത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാന്‍സലറുടെ അധികാരങ്ങള്‍ പ്രധാനമന്ത്രി പിടിച്ചെടുക്കുന്നുവെന്ന് ആരോപിച്ചാണ് ജാവിദ് രാജിവെച്ചത്. ഇതിന് തൊട്ടുപിന്നാലെ ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് സിസ്റ്റം യാതൊരു മാറ്റവും കൂടാതെ പുതിയ ക്യാബിനറ്റ് അംഗീകരിക്കുകയും ചെയ്തു. 

ഇയുവില്‍ നിന്നുള്ള ലോ സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് വിസയെടുത്ത് ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന താല്‍ക്കാലിക പദ്ധതിയെയാണ് ട്രഷറി പിന്തുണച്ചത്. കുറഞ്ഞ റിസ്‌കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ ഈ വിധം ജോലിക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഇവര്‍ക്ക് ബെനഫിറ്റ് ലഭിക്കില്ലെന്നതിന് പുറമെ കുടുംബത്തെ രാജ്യത്ത് എത്തിക്കാനും സാധിക്കാത്തതായിരുന്നു പദ്ധതി. എന്നാല്‍ 2016 ഹിതപരിശോധനയുടെ അടിസ്ഥാന ഘടകമായതിന് പുറമെ 2019 പൊതുതെരഞ്ഞെടുപ്പ് ഫലവും ഇതിന് വിരുദ്ധമായ ജനകീയ നിലപാട് വ്യക്തമാക്കിയതോടെയാണ് ബോറിസ് സര്‍ക്കാര്‍ ഈ നയം തള്ളിയത്. 




കൂടുതല്‍വാര്‍ത്തകള്‍.