CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 16 Seconds Ago
Breaking Now

ഗ്ലോസ്റ്ററിലെ കെസിഎ യ്ക്ക് നവസാരഥികള്‍ ; ജോണ്‍സണ്‍ എബ്രഹാം പ്രസിഡന്റ്, ജോജി തോമസ് സെക്രട്ടറി.പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.

സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനം കൊണ്ട് ജനശ്രദ്ധ നേടിയ ശേഷം ചാരിറ്റി അസോസിയേഷനായി രൂപം കൊണ്ട ഗ്ലോസ്റ്ററിലെ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇംഗ്ലണ്ടിലെ തന്നെ ശ്രദ്ധേയമായ സംഘടനയാണ്. പരിചയസമ്പന്നരും ഊര്‍ജ്ജസ്വലരുമായ നവ നേതൃനിരയെ കഴിഞ്ഞ ജനുവരി മാസത്തിലെ ആദ്യവാരം നടന്ന ക്രിസ്തുമസ് പുതുവത്സര വേളയില്‍ തെരഞ്ഞെടുത്തു. കെസിഎയുടെ പുതിയ പ്രസിഡന്റായി ജോണ്‍സണ്‍ അബ്രഹാമിനെയും, സെക്രട്ടറിയായി  ജോജി തോമസിനെയും തെരഞ്ഞെടുത്തു. 

സിജി ഫിലിപ്പിനെ വൈസ് പ്രസിഡന്റായും ജോയിന്റ്  സെക്രട്ടറിയായി ബാബു അളിയത്തിനേയും തിരഞ്ഞെടുത്തു. ട്രഷറര്‍ ജിംസൺ സെബാസ്റ്റിയന്‍, പി ആര്‍ ഒ വിപിന്‍ പനക്കല്‍, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി  ആഷ്‌ലിന്‍ പ്രിന്‍സ്, കൊച്ചുറാണി ജോര്‍ജ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി ജെയ്‌സണ്‍ ബോസ് എന്നിവരെ തിരഞ്ഞെടുത്തു.

റോണി സെബാസ്റ്റ്യൻ, ജിജോ തോമസ്, ആൻ്റണി ചാഴൂർ ജോൺ, ബ്രിജു കുര്യാക്കോസ് ലിജോ ജോർജ്ജ്, ഫ്രാൻസിസ് ലിജോ, രാജീവ് കാവുക്കാട്ട്, ബെന്നി ഉലഹന്നാൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ് .

 

 

എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പ്രസിഡന്റും സെക്രട്ടറിയും ഓഫീസ് ബയറേഴ്‌സും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സും ചേര്‍ന്ന് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ കൊടുത്ത് സംഘടനയെ പുതിയ തലങ്ങളിലേക്ക് നയിക്കാനുള്ള അടുത്ത രണ്ടു വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.