CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 56 Minutes 36 Seconds Ago
Breaking Now

വുഹാന്‍ ആശുപത്രി മേധാവി കൊറോണാവൈറസ് ബാധിച്ച് മരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍; 'ഇപ്പോഴും ചികിത്സയിലെന്ന്' ആരോഗ്യ വകുപ്പ്; ഡോ. ലീയുടെ മരണം സര്‍ക്കാര്‍ ഒളിപ്പിച്ച് വെയ്ക്കുന്നതായി ആരോപണം; ഒരു നഴ്‌സും മരിച്ചു

റെഡ് സ്റ്റാര്‍ ന്യൂസാണ് ഡോ. ലിയും സിമിംഗിന്റെ മരണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്

നോവല്‍ കൊറോണാവൈറസ് ബാധിച്ച് വുഹാന്‍ ഹോസ്പിറ്റലിന്റെ മേധാവി മരിച്ചതായുള്ള മാധ്യമ വാര്‍ത്തകള്‍ തള്ളി ഹുബെയ് ആരോഗ്യ വകുപ്പ് അധികൃതര്‍. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണെന്നാണ് അധികൃതരുടെ വാദം. വുചാംഗ് ആശുപത്രി മേധാവിയായ ഡോ. ലീയു സിമിംഗ് ഗുരുതരമായി രോഗം ബാധിച്ച് ചികിത്സയിലുള്ളതായി ഹുബെയ് പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഡയറക്ടര്‍ അവകാശപ്പെട്ടു. 

കൊറോണാവൈറസ് സംബന്ധിച്ച് ആദ്യം ആശങ്ക പങ്കുവെച്ച ഡോ. ലി വെന്‍ലിയാംഗിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് സമാനമാണ് ഡോ. ലീയുടെ ആരോഗ്യസംബന്ധമായ റിപ്പോര്‍ട്ടുകളും. വെന്‍ലിയാംഗ് ആശങ്ക പങ്കുവെച്ചതിന് ശിക്ഷിക്കപ്പെടുകയും, ഈ മാസം ആദ്യം രോഗം പിടിപെട്ട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഡോ. ലീ വെന്‍ലിയാംഗിന്റെ ആശുപത്രിയും അദ്ദേഹത്തിന്റെ മരണവാര്‍ത്ത തള്ളിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം വെളുപ്പിന് വാര്‍ത്ത സത്യമെന്ന് സമ്മതിക്കുകയും ചെയ്തു. 

പൊതുജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധങ്ങള്‍ക്ക് ഈ സംഭവം കാരണമായിരുന്നു. ആശുപത്രി സത്യങ്ങള്‍ മറച്ചുവെയ്ക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വരെ ആറ് ആരോഗ്യ ജീവനക്കാരാണ് കൊറോണ ബാധിച്ച് മരിച്ചത്. 1700 മെഡിക്കല്‍ ജീവനക്കാര്‍ക്ക് വൈറസ് പിടിപെട്ടതായാണ് ചൈന സമ്മതിക്കുന്നത്. 1775 പേരുടെ ജീവന്‍ കവര്‍ന്ന വൈറസ് ആഗോള തലത്തില്‍ 71440 പേരിലേക്ക് പകര്‍ന്നിട്ടുണ്ട്. 

റെഡ് സ്റ്റാര്‍ ന്യൂസാണ് ഡോ. ലിയും സിമിംഗിന്റെ മരണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ശ്രോതസ്സുകള്‍ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സിമിംഗിനെ പുനരുജ്ജീവിപ്പിച്ചെന്നും ചികിത്സയില്‍ തുടരുകയാണെന്നുമാണ് ഹുബെയ് പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് കമ്മീഷന്‍ പിന്നീട് വ്യക്തമാക്കിയത്. ഡോ. ലി വെന്‍ലിയാംഗാണ് ഇതുവരെ വൈറസിന് കീഴടങ്ങിയ ഉന്നത ആരോഗ്യ ജീവനക്കാരന്‍. 




കൂടുതല്‍വാര്‍ത്തകള്‍.