CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 47 Seconds Ago
Breaking Now

മെഡിക്കല്‍ രംഗത്തെ 'സ്ത്രീ വിരുദ്ധത', വനിതാ രോഗികളെ കൈവിടാന്‍ ഇടയാക്കുന്നു; കുറ്റസമ്മതവുമായി ഹെല്‍ത്ത് സെക്രട്ടറി; പെണ്ണായതിന്റെ പേരില്‍ തങ്ങളുടെ ആശങ്കകള്‍ അവഗണിച്ചതായി വെളിപ്പെടുത്തി സര്‍വ്വെ

യുകെ ഹെല്‍ത്ത്‌കെയറില്‍ അടിസ്ഥാനപരമായി ആഴത്തില്‍ സെക്‌സിസം നിലകൊള്ളുന്നുവെന്ന് റിപ്പോര്‍ട്ട്

ഒരു വനിതാ ദിനം കൂടി കടന്നുപോകുന്നു. സ്ത്രീയും, പുരുഷനും ഒരുപോലെ ആയിരുന്നെങ്കില്‍ ഇതുപോലൊരു വനിതാ ദിനം ആചരിക്കേണ്ടി വരില്ലായിരുന്നു. വേര്‍തിരിവുകള്‍ ഇപ്പോഴും അലിഖിതമായി നിലകൊള്ളുന്നുവെന്നതാണ് വസ്തുത. എന്നാല്‍ ഈ സ്ത്രീ വിരുദ്ധത എന്‍എച്ച്എസില്‍ ഉള്‍പ്പെടെ ബ്രിട്ടനിലെ ആരോഗ്യ രംഗത്ത് തുടരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വിഷയം. 

ഈ സ്ത്രീ വിദ്വേഷം സ്ത്രീ രോഗികളെ കൈവിടുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും സമ്മതിക്കുന്നു. പെണ്ണായതിന്റെ പേരില്‍ തങ്ങളുടെ ആശങ്കകള്‍ തള്ളുകയോ, അവഗണിക്കപ്പെടുകയോ ചെയ്യുന്നുവെന്നാണ് ഒരു സര്‍വ്വെയില്‍ പകുതിയോളം വനിതാ രോഗികള്‍ രേഖപ്പെടുത്തിയത്. 

കഴിഞ്ഞ ഒരു ദശകത്തിനിടെ സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് മംമ്‌സ്‌നെറ്റ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യുകെ ഹെല്‍ത്ത്‌കെയറില്‍ അടിസ്ഥാനപരമായി ആഴത്തില്‍ സെക്‌സിസം നിലകൊള്ളുന്നുവെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് സ്ഥാപനപരമായി തന്നെ സ്ത്രീ വിരുദ്ധത വെച്ചുപുലര്‍ത്തുന്നുവെന്ന് സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ പകുതിയിലേറെ പേര്‍ അഭിപ്രായപ്പെട്ടു. 

സര്‍വ്വെയില്‍ കണ്ടെത്തിയ പ്രധാന കാര്യങ്ങള്‍:

- ഒരു എന്‍എച്ച്എസ് പ്രൊഫഷണല്‍ തങ്ങളുടെ ആശങ്കകള്‍ അവഗണിക്കുകയോ, വിശ്വസിക്കാതിരിക്കുകയോ ചെയ്‌തെന്ന് 50% സ്ത്രീകള്‍ പറയുന്നു, ഇത് ലിംഗപരമായ വിവേചനം ആണെന്നാണ് ഇവരുടെ നിലപാട്. 

- തങ്ങളുടെ വേദനയും ലക്ഷണങ്ങളും വെറും സാധാരണമാണെന്നും, അതൊരു തോന്നലാണെന്നുമൊക്കെയുള്ള പ്രതികരണം ലഭിച്ചതായി 64% പറയുന്നു. 

സ്ത്രീകളുടെ ആരോഗ്യം എന്‍എച്ച്എസ് വലിയ കാര്യമായി എടുക്കുന്നില്ലെന്ന് 68% പേരും വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.