CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 10 Seconds Ago
Breaking Now

കൊറോണാവൈറസ് യൂറോപ്പില്‍ പടര്‍ന്നുപിടിക്കുന്നു; ഇറ്റലിയില്‍ മരണം പതിനൊന്നായി; മാരകരോഗം സ്വിറ്റ്‌സര്‍ലണ്ട്, ഓസ്ട്രിയ, ക്രൊയേഷ്യ, സ്‌പെയിന്‍ എന്നിവിടങ്ങളിലും; രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

കേവലം ആറ് കേസുകളില്‍ നിന്നും 322 പേരിലേക്കാണ് വൈറസ് പടര്‍ന്നത്

ഇറ്റലിയില്‍ പടര്‍ന്നുപിടിച്ച കൊറോണാവൈറസ് യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും എത്തിച്ചേര്‍ന്നു. സ്വിറ്റ്‌സര്‍ലണ്ട്, ഓസ്ട്രിയ, ക്രൊയേഷ്യ, മെയിന്‍ലാന്‍ഡ് സ്‌പെയിന്‍ എന്നിവിടങ്ങളിലാണ് ആദ്യത്തെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് 40-ഓളം രാജ്യങ്ങളിലേക്ക് പടര്‍ന്നതായാണ് കണ്ടെത്തല്‍. നോര്‍ത്തേണ്‍ ഇറ്റലിയിലേക്ക് സഞ്ചരിച്ച് മടങ്ങിയവരാണ് രോഗവുമായി തിരിച്ചെത്തിയത്. ഓസ്ട്രിയയില്‍ 2, ക്രൊയേഷ്യയില്‍ 1, സ്വിറ്റ്‌സര്‍ലണ്ടില്‍ 1, ബാഴ്‌സലോണയില്‍ 1, ടെനെറിഫില്‍ 2 എന്നിങ്ങനെയാണ് യൂറോപ്പിലെ കേസുകള്‍. 

ഇറ്റലിയില്‍ കൊറോണ കേസുകള്‍ കുതിച്ചുയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. കേവലം ആറ് കേസുകളില്‍ നിന്നും 322 പേരിലേക്കാണ് വൈറസ് പടര്‍ന്നത്. വെനെറ്റോയിലെ ട്രെവിസോ നഗരത്തില്‍ 76 വയസ്സുകാരി മരിച്ചതോടെ ഇറ്റലിയില്‍ മരണനിരക്ക് പതിനൊന്നായി. കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വെനെറ്റോ, ലൊംബാര്‍ഡി പട്ടണങ്ങള്‍ അടച്ചുപൂട്ടി. സതേണ്‍ ജര്‍മ്മനിയിലും ഒടുവില്‍ ഒരു കൊറോണാ കേസ് റിപ്പോര്‍ട്ട് ചെയ്തു. മിലാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 25-കാരനാണ് വൈറസ് ബാധ പിടികൂടിയത്. 

ഹാഫ്-ടേം ബ്രേക്കും, സ്‌കൂള്‍ സ്‌കീയിംഗ് ട്രിപ്പുകളും കഴിഞ്ഞ് ആയിരക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങള്‍ ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇവിടെ കൊറോണ പടര്‍ന്നുപിടിച്ചത്. ഈസ്റ്റര്‍ ഹോളിഡേ ആഘോഷങ്ങള്‍ക്കിടയിലും നിരവധി പേര്‍ വിദേശ സന്ദര്‍ശനം നടത്തും, ഇതിന് അഞ്ച് ആഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് കൊറോണ ഭീതി പടര്‍ത്തുന്നത്. ഐസൊലേഷനിലായ ഇറ്റലിയിലെ 11 നോര്‍ത്തേണ്‍ പട്ടണങ്ങളിലേക്ക് അടിയന്തരാവശ്യത്തിന് അല്ലാതെ യാത്ര ചെയ്യരുതെന്നാണ് ബ്രിട്ടീഷ് ഫോറിന്‍ ഓഫീസ് നിര്‍ദ്ദേശം. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 80,000ലേറെ പേര്‍ക്കാണ് ഇന്‍ഫെക്ഷന്‍ പിടിപെട്ടിരിക്കുന്നത്. ന്യൂമോണിയയ്ക്ക് കാരണമാകുന്ന വൈറസ് മൂലം ഇതുവരെ 2700ലേറെ പേരാണ് മരിച്ചത്. യൂറോപ്പില്‍ പലയിടത്തും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ബാധിക്കാതിരുന്ന ഇറ്റലിയിലാണ് കൊറോണ പടരുന്നത്. നോര്‍ത്തില്‍ നിന്നും സൗത്ത് ഭാഗങ്ങളിലേക്കും വൈറസ് പടര്‍ന്നതായി ഇറ്റാലിയന്‍ അധികൃതര്‍ വ്യക്തമാക്കി. വൈറസ് പടര്‍ത്തിയ ആദ്യത്തെ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹെല്‍ത്ത് മേധാവികള്‍. അതേസമയം ഇതിന്റെ പേരില്‍ അതിര്‍ത്തികള്‍ അടയ്‌ക്കേണ്ടെന്നാണ് ഇറ്റലിയും, അയല്‍രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.