CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 46 Seconds Ago
Breaking Now

കൊറോണ സ്‌ഫോടനത്തില്‍ പകച്ച് യുകെ; പണിപാളിയാല്‍ 5 ലക്ഷം പേരെങ്കിലും മരിക്കുമെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്; ആയിരക്കണക്കിന് പേരെ ജിപിമാര്‍ കൂട്ടപ്പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങുന്നു!

കൊറോണാവൈറസ് പടര്‍ന്നുപിടിച്ചാല്‍ 50 മില്ല്യണില്‍ ഏറെ ആളുകളിലേക്ക് രോഗം എത്തിച്ചേരുമെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്

ബ്രിട്ടീഷ് മണ്ണിലെ ഇന്‍ഫെക്ഷനുകള്‍ ഉടന്‍ തന്നെ കുതിച്ചുയരുമെന്ന ആശങ്കകള്‍ക്കിടെയ ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് കൊറോണാവൈറസ് സ്‌ക്രീനിംഗ് നടപ്പാക്കുന്നു. ഫ് ളൂവിന് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ക്ക് ജിപി സര്‍ജറികള്‍ ഉള്‍പ്പെടെ നൂറോളം പ്രൈമറി കെയര്‍ സൈറ്റുകളില്‍ ഇന്‍ഫെക്ഷന്‍ പരിശോധിക്കുമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. 

ഇറ്റലിയില്‍ വൈറസ് ബാധിച്ച് 11 പേര്‍ മരിക്കുകയും, 322 പേര്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെടുകയും ചെയ്തതോടെയാണ് യുകെയില്‍ പകര്‍ച്ചവ്യാധി തടയാനുള്ള പദ്ധതികള്‍ പൊടിതട്ടിയെടുത്തത്. യൂറോപ്പിലെ ആദ്യത്തെ സുപ്രധാന പ്രതിസന്ധിയാണ് ഇറ്റലിയിലേത്. ഭൂഖണ്ഡത്തില്‍ കേസുകള്‍ വര്‍ദ്ധിച്ചതോടെ ബ്രിട്ടനില്‍ മുന്‍പ് കരുതിയതിലും ഗുരുതരമായ അവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് ആശങ്ക ഉയരുന്നത്. 

കൊറോണാവൈറസ് പടര്‍ന്നുപിടിച്ചാല്‍ 50 മില്ല്യണില്‍ ഏറെ ആളുകളിലേക്ക് രോഗം എത്തിച്ചേരുമെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഇതുവഴി ചുരുങ്ങിയത് 5 ലക്ഷം പേരെങ്കിലും മരിക്കാനും സാധ്യതയാണ് ഉയരുന്നത്. ചെഷയര്‍ നോര്‍ത്ത്‌വിച്ചിലെ ക്രാന്‍സ്ലെ സ്‌കൂളും, മിഡില്‍സ്ബറോ ട്രിനിറ്റി കാത്തലിക് കോളേജും വൈറസ് ഭീതി മൂലം അടച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ ഇറ്റലിയില്‍ അവധിക്കാലം ആഘോഷിച്ച് ചിലര്‍ മടങ്ങിയെത്തിയെന്ന വാര്‍ത്തയാണ് ഇതിന് കാരണം. 

സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടും ജീവനക്കാരോടും സ്വയം ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ കോണ്‍വാള്‍, ചെഷയര്‍, യോര്‍ക്ക്ഷയര്‍, ബെര്‍ക്ക്ഷയര്‍, പെംബ്രോക്ഷയര്‍, ലിവര്‍പൂള്‍, ലണ്ടന്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളെയും, ജീവനക്കാരെയും ക്വാറന്റൈന്‍ ചെയ്യാന്‍ വീട്ടിലേക്ക് തിരിച്ചയച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.