CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 44 Seconds Ago
Breaking Now

യുകെയില്‍ നിന്നെത്തി നാട്ടില്‍ ഐസൊലേഷനില്‍ കഴിയുന്ന ദമ്പതികള്‍ മുങ്ങി ; പ്രവാസികളുടെ മുങ്ങല്‍ പോലീസിനും ആരോഗ്യ വകുപ്പിനും തലവേദനയാകുന്നു

ഇന്നലെ പത്തനംതിട്ട മെഴുവേലിയില്‍ അമേരിക്കയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കടന്നു കളഞ്ഞിരുന്നു.

പറവൂര്‍ പെരുവാരത്ത് കൊറോണ ഐസൊലേഷനിലുള്ള രണ്ട് പേര്‍ കൂടി മുങ്ങി. പെരുവാരത്ത് താമസിച്ചിരുന്ന ദമ്പതികളാണ് മുങ്ങിയത്. യു.കെയില്‍ നിന്ന് വന്നതായിരുന്നു ഇവര്‍. 14 ദിവസത്തെ നിരീക്ഷണ കാലാവധി ഇവര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസിന് പരാതി നല്‍കി.

ഇന്നലെ പത്തനംതിട്ട മെഴുവേലിയില്‍ അമേരിക്കയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കടന്നു കളഞ്ഞിരുന്നു. കോവിഡ് നിരീക്ഷണത്തിലായിരുന്ന ഇവര്‍ വീടുപൂട്ടിപ്പോവുകയായിരുന്നു. കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ സംസ്ഥാനം അതീവജാഗ്രത പുലര്‍ത്തുമ്പോളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവര്‍ മുങ്ങിയത്.

മറ്റൊരു ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. വിദേശത്തുനിന്നെത്തിയ മലയാളികള്‍ ഹോട്ടലില്‍ ഒളിച്ചു താമസിച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മലപ്പുറം സ്വദേശികള്‍ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയില്‍ താമസിച്ചുവെന്നാണ് വിവരം. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കൊറോണ മരണം ഉയരുകയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തതോടെ സമൂഹവ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകള്‍ ഉള്‍പ്പെടെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യത്തെ 75 ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കാവൂവെന്ന് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനിയുള്ള നിയന്ത്രണം സംസ്ഥാനത്താകെ മാറുംവിധത്തിലാകും. ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.