CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 24 Minutes 11 Seconds Ago
Breaking Now

ഇടുക്കിയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുക എളുപ്പമല്ലെന്ന് ആരോഗ്യ വകുപ്പ് ; നിരീക്ഷണത്തിലാകും മുമ്പ് സംസ്ഥാനത്താകെ സഞ്ചരിച്ചതായി റിപ്പോര്‍ട്ട്

അടുത്തകാലത്തൊന്നും ഇദ്ദേഹം വിദേശത്ത് പോയിട്ടില്ല. വിദേശത്ത് നിന്ന് വന്നവരും വീട്ടിലില്ല.

ഇടുക്കിയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുക എളുപ്പമല്ലെന്ന് ആരോഗ്യ വകുപ്പ്. നിരീക്ഷണത്തിലാകുന്നത് വരെ ഇയാള്‍ സംസ്ഥാനമാകെ സഞ്ചരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളുമായും ഇയാള്‍ അടുത്തിടപഴകിയിരുന്നു. വിദേശബന്ധം ഇല്ലാത്ത ഇദ്ദേഹത്തിന് ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും വ്യക്തമാകാത്തതും ആരോഗ്യ വകുപ്പിന് തലവേദനയാണ്.

അടുത്തകാലത്തൊന്നും ഇദ്ദേഹം വിദേശത്ത് പോയിട്ടില്ല. വിദേശത്ത് നിന്ന് വന്നവരും വീട്ടിലില്ല. പാലക്കാട്, ഷോളയൂര്‍, പെരുമ്പാവൂര്‍, ആലുവ, മൂന്നാര്‍, മറയൂര്‍, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇദ്ദേഹം നിരീക്ഷണത്തിലാകുന്നതിന് മുന്‍പ് പോയെന്നാണ് ജില്ല ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. നിയമസഭ മന്ദിരത്തില്‍ പോയി ഭരണപ്രതിപക്ഷ കക്ഷികളിലെ പ്രമുഖ നേതാക്കളെയും കണ്ടു. ഇതാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ ആരോഗ്യവകുപ്പിനെ വലയ്ക്കുന്നത്.

ഇയാളുമായി അടുത്തിടപഴകിയ നേതാക്കളില്‍ പലരും ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. മാര്‍ച്ച് 15നാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. 14 വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പനി ബാധിച്ചതിന് ശേഷം കഴിഞ്ഞ 20നും അതിന് മുന്പ് 13നും ഇദ്ദേഹം ചെറുതോണിയിലെ മുസ്ലീം പള്ളിയില്‍ പോയി പ്രാര്‍ത്ഥന നടത്തി. ഈ സമയം അവിടെ ഇയാളുമായി അടുത്തിടപഴകിയവരും നീരീക്ഷണത്തിലേക്ക് മാറണമെന്ന് ജില്ലഭരണകൂടം നിര്‍ദ്ദേശിച്ചു.

കോണ്‍ഗ്രസിന്റെ തൊഴിലാളി പോഷക സംഘനയുടെ സംസ്ഥാന ഭാരവാഹിയാണ് ഇയാള്‍. ഈ സംഘടന ഫെബ്രുവരി 13 മുതല്‍ പകുതി മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ സംസ്ഥാന ജാഥ സംഘടിപ്പിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.