CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 6 Seconds Ago
Breaking Now

ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ കൊറോണ ചികിത്സിക്കാനുള്ള ആശുപത്രിയാക്കുന്നു ; ബ്രിട്ടന്‍ ഇനിയുള്ള ദിവസങ്ങള്‍ക്കായുള്ള തയ്യാറെടുപ്പില്‍

ലണ്ടനിലെ എക്‌സിബിഷന്‍ സെന്ററായ എക്‌സെല്‍ സെന്റര്‍ നാലായിരം ബെഡുകളുള്ള ആശുപത്രിയാക്കാന്‍ സൈന്യം രംഗത്തുണ്ട്.

ബ്രിട്ടന്‍ തയയാറെടുപ്പിലാണ്. മഹാമാരി സൃഷ്ടിക്കുന്ന കടുത്ത പ്രതിസന്ധിയെ അതിജീവിക്കാന്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ കൊറോണ ആശുപത്രികളാക്കാനുള്ള നീക്കം നടക്കുകയാണ്. ബര്‍മിങ്ഹാം എയര്‍പോര്‍ട്ട് മോര്‍ച്ചറിയാക്കി അടിയന്തര സാഹചര്യത്തെ നേരിടാനും നീക്കമുണ്ട്. രാജ്യം വലിയൊരു ആപത്തിനെ നേരിടാനുള്ള ഒരുക്കത്തിലാണെന്ന് ചുരുക്കം.

ലണ്ടനിലെ എക്‌സിബിഷന്‍ സെന്ററായ എക്‌സെല്‍ സെന്റര്‍ നാലായിരം ബെഡുകളുള്ള ആശുപത്രിയാക്കാന്‍ സൈന്യം രംഗത്തുണ്ട്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കവേ ആശുപത്രികള്‍ സജ്ജമാക്കുകയാണ്. നാലായിരം പേരെ കിടത്തി ചികിത്സിക്കാന്‍ പ്രാപ്തിയുള്ള ആശുപത്രി എന്‍എച്ച്എസ് നൈറ്റിന്‍ഗെയില്‍ ഹോസ്പിറ്റല്‍ എന്നായിരിക്കും അറിയപ്പെടുക. ഏപ്രില്‍ നാലിനാകും ആശുപത്രി പ്രവര്‍ത്തന സജ്ജമാകുക. ഇതിന് പുറമേ വെയില്‍സിലെ റഗ്ബി ഗ്രൗണ്ട് താല്‍ക്കാലിക കൊറോണ ആശുപത്രിയാക്കാനുള്ള പദ്ധതിയും നിലവിലുണഅട്. ലാനെല്ലിയിലെ പെര്‍സി സ്‌കാര്‍ലെറ്റ്‌സിലും നൂറോളം രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അടുത്ത മാസത്തോടെ രോഗികളുടെ എണ്ണമേറിയാല്‍ കൈകാര്യം ചെയ്യാന്‍ ഈ സംവിധാനങ്ങള്‍ വേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണിത്.

ഇതിനിടെ ബര്‍മിങ്ഹാമിലെ എയര്‍പോര്‍ട്ടില്‍ 12000 മൃതദേഹങ്ങള്‍ വരെ സൂക്ഷിക്കാവുന്ന മോര്‍ച്ചറി ഒരുക്കിയിട്ടുണ്ട്. താല്‍ക്കാലിക മോര്‍ച്ചറി തയ്യാറാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുകയാണ്. നിലവിലെ പ്രതിസന്ധിയില്‍ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.