CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 59 Minutes 17 Seconds Ago
Breaking Now

ഞാന്‍ ഭാരതീയരായ അന്യ സംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്'; തെറ്റിദ്ധരിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് രാജസേനന്‍

പായിപ്പാടുണ്ടായ വിഷയവുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടില്‍ നിന്ന് ഓടിക്കണം എന്നും പറഞ്ഞ പ്രസ്താവനയില്‍ ക്ഷമ ചോദിച്ച് സംവിധായകന്‍ രാജസേനന്‍. ഭാരതീയരായ അന്യ സംസ്ഥാന തൊഴിലാളികളെ അല്ല താന്‍ ഉദ്ദേശിച്ചതെന്നും ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന തീവ്രവാദം പരത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നുമാണ് രാജസേനന്റെ വിശദീകരണം. നേരത്തെ സംഭവം വിവാദമായതോടെ രാഷ്ട്രീയസിനിമാ പ്രവര്‍ത്തകര്‍ രാജസേനനെതിരെ തിരിഞ്ഞിരുന്നു.

രാജസേനന്റെ വാക്കുകള്‍

'രാവിലെ ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ വീഡിയോ ഇടുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ നയത്തില്‍പ്പെടുന്നതല്ല. എന്റെ സ്വന്തം അഭിപ്രായമാണ് രേഖപ്പെടുത്തിയത്.'

'അതിനകത്ത് ഒരു പാളിച്ച വന്നത്, ഞാന്‍ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്. ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം പരത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അതൊരു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.'രാജസേനന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.