CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 25 Seconds Ago
Breaking Now

പ്രണയം ജീവിതമാണ്, പക്ഷേ കാമുകി ഭാര്യയല്ല; ഓട്ടോയില്‍ വിജയ്-തൃഷ ചിത്രം പതിപ്പിച്ച ഓട്ടോഡ്രൈവര്‍ സോഷ്യല്‍മീഡിയയില്‍ താരം

പ്രണയത്തെ കുറിച്ചുള്ള സന്ദേശത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയിടെയും നടി തൃഷയുടെ ഒരുമിച്ചുള്ള ചിത്രം ഉപയോഗിച്ച് ബെംഗളൂരുവിലെ ഓട്ടോഡ്രൈവര്‍. ഓട്ടോയുടെ പുറകുവശത്തായാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

പോസ്റ്ററിനൊപ്പം എഴുതിയിരുന്ന രസകരമായ വാചകമാണ് നെറ്റിസണ്‍സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. എക്സില്‍ പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കകം വൈറലായി. പ്രണയം ജീവിതമാണ്, പക്ഷേ കാമുകി ഭാര്യയല്ല എന്നാണ് ഓട്ടോഡ്രൈവര്‍ കുറിച്ചിരിക്കുന്നത്. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു.

വിജയ്-തൃഷ പ്രണയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഓട്ടോഡ്രൈവറുടെ പോസ്റ്റര്‍ പുറത്തുവരുന്നത്. രസകരമായ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഓട്ടോഡ്രൈവര്‍ സത്യം വിളിച്ചുപറയുകയാണെന്നും പരസ്യമായ രഹസ്യമാണ് തുടങ്ങീ നീളുന്ന കമന്റുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.