CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 13 Minutes 25 Seconds Ago
Breaking Now

കൊവിഡ് 19 ; ബുദ്ധിമുട്ടുള്ള അംഗങ്ങള്‍ക്ക് സഹായമെത്തിക്കുമെന്ന് അമ്മ ; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മോഹന്‍ലാല്‍

കൊവിഡ് 19  പടരുന്ന സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങള്‍ക്ക് സഹായം എത്തിക്കുമെന്ന ഉറപ്പ് വാഗ്ദാനം ചെയ്തിരിക്കുകയാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. സഹായം വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ അത് നേരിട്ട് അറിയിക്കുന്നത് പ്രകാരം അവര്‍ക്ക് സഹായമെത്തിക്കുന്നതായിരിക്കുമെന്നും മോഹന്‍ലാല്‍ വാഗ്ദാനം ചെയ്തു. നിലവില്‍ സംഘടനയിലെ 501 അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും 138 പേര്‍ക്ക് എല്ലാ മാസവും 5000 രുപ വെച്ച് സഹായധനം നല്‍കുന്നുണ്ട്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കൈനീട്ടം പദ്ധതിക്ക് പുറമേയുള്ള ഒരു പദ്ധതിയാണ് ഇത്.

കൊറോണാ വൈറസ് വ്യാപനത്തിന്റെ ഫലമായി ഷൂട്ടിംഗ് എല്ലാം നിര്‍ത്തിവച്ചിരുന്നു. ഇത് ഏറ്റവുമധികം ബാധിക്കുന്നത് സിനിമ ഇന്‍ഡസ്ട്രിയിലെ ദിവസവേതനക്കാരെയാണ്. അതിനാല്‍ അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ മോഹന്‍ലാല്‍ നല്‍കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.