CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 49 Seconds Ago
Breaking Now

'വീട്ടിലിരിക്കൂ, ക്രിയേറ്റീവ് ആവൂ.; വരച്ച ചിത്രങ്ങള്‍ പങ്കുവച്ച് ശ്യാമിലി

മാളൂട്ടി, പൂക്കാലം വരവായ്, കിലുക്കാംപെട്ടി തുടങ്ങിയ ഗൃഹാതുരത്വമാര്‍ന്ന ചിത്രങ്ങളില്‍ ബാലതാരമായി മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് ശ്യാമിലി. പിന്നീട് ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമിടയില്‍ അവരുടെ സഹോദരിയായി കുസൃതി കാണിച്ചു നടന്നു. അഭിനയം മാത്രമല്ല, വരയും തനിക്ക് വഴങ്ങും എന്നു തെളിയിച്ച പ്രതിഭയാണ് ശ്യാമിലി. ലോക്ഡൗണ്‍ സമയത്തും ചിത്രരചനയില്‍ മുഴുകിയിരിക്കുകയാണ് ശ്യാമിലി.

'വീട്ടിലിരിക്കൂ, ക്രിയേറ്റീവ് ആവൂ. നിങ്ങളുടെ സ്‌കില്‍ മിനുക്കിയെടുക്കൂ, നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷനാക്കൂ. പാഷനെ പിന്തുടരുന്നത് നിര്‍ത്താതിരിക്കൂ.' തന്റെ പുതിയ സൃഷ്ടികള്‍ പങ്കുവെച്ച് ശ്യാമിലി കുറിച്ചു.

കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരിലെ ഒരു ആര്‍ട്ട് ഗ്യാലറിയില്‍ ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നിരുന്നു. പ്രശസ്ത ആര്‍ട്ടിസ്റ്റായ എ.വി.ഇളങ്കോ ആണ് ചിത്രരചനയില്‍ ശ്യാമിലിയുടെ ഗുരു.

 




കൂടുതല്‍വാര്‍ത്തകള്‍.