CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 7 Minutes 21 Seconds Ago
Breaking Now

സേവനത്തില്‍ ഇരിക്കുമ്പോള്‍ മരിക്കുന്ന സൈനികരായി നഴ്‌സുമാരും മിഡ്‌വൈഫുമാരും; കൊറോണാവൈറസ് പോസിറ്റീവായി ആദ്യത്തെ മിഡ്‌വൈഫിന് ജീവന്‍ പൊലിഞ്ഞത് എസെക്‌സില്‍; ലിവര്‍പൂളില്‍ വിരമിക്കല്‍ മാറ്റിവെച്ച് സേവനത്തില്‍ തുടര്‍ന്ന നഴ്‌സും മരിച്ചു; സഹജീവനക്കാരിയുടെ സ്മരണയില്‍ തലകുനിച്ച് സഹപ്രവര്‍ത്തകര്‍

വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കവന്‍ട്രി വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലായിരുന്നു

സേവനത്തില്‍ തുടരുന്നതിനിടെ മരിക്കുക, സൈനികര്‍ക്കാണ് പൊതുവെ ഈ താല്‍പര്യമുള്ളത്. രാജ്യത്തിനായി ജീവത്യാഗം ചെയ്യുന്നത് സൈനിക വിഭാഗങ്ങള്‍ക്ക് അഭിമാനകരവുമാണ്. എന്നാല്‍ കൊറോണാവൈറസിനെതിരായ യുദ്ധത്തില്‍ സൈനികര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഡോക്ടര്‍മാരും, നഴ്‌സുമാരും, മറ്റ് ആരോഗ്യ ജീവനക്കാരും വൈറസിനെതിരായ യുദ്ധം നയിക്കുമ്പോള്‍ ചിലര്‍ പൊലിഞ്ഞുവീഴുന്നുമുണ്ട്. നഴ്‌സുമാര്‍ മരിച്ച റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആദ്യത്തെ എന്‍എച്ച്എസ് മിഡ്‌വൈഫിനാണ് കൊറോണാവൈറസിന് എതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 

54-കാരി ലിന്‍സേ കവന്‍ട്രിയാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ ആദ്യത്തെ എന്‍എച്ച്എസ് മിഡ്‌വൈഫ്. 4934 പേരെ വകവരുത്തിയ വൈറസ് മൂലം മരിച്ച ഒടുവിലത്തെ എന്‍എച്ച്എസ് വര്‍ക്കറാണ് ഇവര്‍. 10 വര്‍ഷക്കാലമായി ജോലി ചെയ്തിരുന്ന എസെക്‌സ് ഹാര്‍ലോയിലെ ദി പ്രിന്‍സസ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലാണ് കവന്‍ട്രി മരിച്ചുവീണത്. ഏപ്രില്‍ 2നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി സ്ഥിരീകരിച്ചു. 

വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കവന്‍ട്രി വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലായിരുന്നു. മരണത്തിന് മുന്‍പ് ഇവര്‍ ജോലി ചെയ്തിരുന്നില്ല. തങ്ങളുടെ സഹജീവനക്കാരിക്ക് ആദരവ് അര്‍പ്പിച്ച് മാസ്‌ക് ധരിച്ച മെഡിക്കല്‍ ജീവനക്കാര്‍ പ്രിന്‍സസ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ ഇടനാഴിയില്‍ നിശബ്ദരായി തലകുനിച്ച് നിന്നു. വലിയ ദുഃഖത്തോടെയാണ് മരണം പ്രഖ്യാപിച്ച് പ്രൊഫഷണലിസത്തിനും, ആത്മാര്‍ത്ഥതയ്ക്കും ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റ് ലാന്‍സ് മക്കാര്‍ത്തി ആദരാഞ്ജലി അര്‍പ്പിച്ചത്. 

ലിവര്‍പൂളിലെ എയിന്‍ട്രീ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സ് ലിസ് ഗ്ലാനിസ്റ്ററാണ് വൈറസിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായ മറ്റൊരാള്‍. റിട്ടയര്‍മെന്റിന് ശേഷവും ജോലിയോടുള്ള ഇഷ്ടം കൊണ്ട് ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് വര്‍ക്കറായി തുടര്‍ന്ന വ്യക്തിയാണ് ഈ 68-കാരി. യുവ ജീവനക്കാരെ പ്രോത്സാഹിപ്പിച്ച് തയ്യാറാക്കിയ ലിസ് ഗ്ലാനിസ്റ്ററിന്റെ അനുഭവസമ്പത്ത് മറ്റുള്ളവര്‍ക്ക് ആശ്രയമായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.