CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 17 Seconds Ago
Breaking Now

മരിയഭക്തിയുടെ മെയ് മാസ വണക്കത്തില്‍ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 9 ന് ഓണ്‍ലൈനില്‍. ഫാ.ഷൈജു നടുവത്താനിയില്‍, ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ നയിക്കും

പരിശുദ്ധ ദൈവമാതാവിന്റെ മെയ് മാസ വണക്കത്തില്‍ വീണ്ടുമൊരു     രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 9 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍  ഓണ്‍ലൈനിലാണ്    മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ  ശുശ്രൂഷകള്‍ നടക്കുക .

ഡയറക്ടര്‍  റവ. ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ മലയാളത്തിലെ ഏക ക്രൈസ്തവ വാര്‍ത്താ ചാനലായ ഷെക്കീനായ് ടിവിയുടെയും ഷെക്കീനായ് മിനിസ്ട്രി എന്നിവയുടെയും ഡയറക്ടറും സുപ്രസിദ്ധ വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ ബ്രദര്‍ സന്തോഷ് കരുമത്ര , ഫാ. ജൂഡ് മുക്കാറോ എന്നിവരും പങ്കെടുക്കും .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

മലയാളം കണ്‍വെന്‍ഷന്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും  ഇംഗ്ലീഷിലുള്ള കണ്‍വെന്‍ഷന്‍.

 രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,  വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന  ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ ?+44 7506 810177?

 അനീഷ് ?07760 254700?

ബിജുമോന്‍ മാത്യു ?07515 368239?

 




കൂടുതല്‍വാര്‍ത്തകള്‍.