CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 15 Seconds Ago
Breaking Now

കൊവിഡ്-19 അവസാനിക്കാന്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കാം; മെയ് 14ന് എല്ലാ മതങ്ങളിലും, വിശ്വാസങ്ങളിലും പെട്ടവരെ പ്രാര്‍ത്ഥനാ ദിവസത്തിലേക്ക് ക്ഷണിച്ച് പോപ്പ്

കൊറോണാവൈറസ് മഹാമാരിയുടെ അവസാനത്തിനായി മെയ് 14, വ്യാഴാഴ്ച എല്ലാ വിശ്വാസങ്ങളിലും, മതങ്ങളിലും പെട്ടവരെ പ്രാര്‍ത്ഥനയ്ക്ക് ക്ഷണിച്ച് പോപ്പ് ഫ്രാന്‍സിസ്. ഈ ദിവസം ഉപവസിച്ചും, പ്രാര്‍ത്ഥിച്ചും, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും മഹാമാരി മറികടക്കാന്‍ മനുഷ്യരാശിയെ സഹായിക്കാന്‍ ദൈവത്തോട് അപേക്ഷിക്കാനാണ് പോപ്പ് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഈ അവസരത്തില്‍ ദൈവത്തിന്റെ കരുണയ്ക്കായി അപേക്ഷിക്കാന്‍ പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും, മുഴുകാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആളുകളെ ക്ഷണിച്ചു. ലോകത്തില്‍ ദുരിതം അനുഭവിക്കുന്ന ജനലക്ഷങ്ങളെ രക്ഷിക്കാനും, പ്രതിവിധി കണ്ടെത്താന്‍ ശാസ്ത്രജ്ഞരും, ഗവേഷകരും വിജയിക്കാനും സഹായങ്ങള്‍ ലഭിക്കാനുള്ള ഏകപ്രതീക്ഷ ദൈവമാണ്. ദൈവത്തിന്റെ കരുണയ്ക്കായി നമുക്ക് അപേക്ഷിക്കാം, നമ്മുടെ പ്രാര്‍ത്ഥകളില്‍ പ്രതികരിക്കുമെന്ന് വിശ്വസിക്കാം. 

 

വാര്‍ത്ത:

ഫാ. ആന്റണി ചുണ്ടേലിക്കാട്ട്

Protosyncellus




കൂടുതല്‍വാര്‍ത്തകള്‍.