CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 37 Minutes 48 Seconds Ago
Breaking Now

ജൂണ്‍ 1ന് സ്‌കൂള്‍ തുറക്കുന്നതില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനില്‍ അഭിപ്രായ ഭിന്നത; ഡോ. ചാന്ദ് നാഗ്‌പോളിന്റെ നിലപാട് തിരുത്തി മറ്റൊരു ചെയര്‍മാന്‍; ടീച്ചിംഗ് യൂണിയനുകള്‍ ഉടക്ക് തുടരുന്നു; സമ്പദ് വ്യവസ്ഥയ്ക്ക് 'മുറിവേല്‍ക്കുമെന്ന്' ഋഷി സുനാക്

കൊറോണ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് ചാന്‍സലര്‍

കൊറോണാവൈറസ് പ്രതിസന്ധിയ്ക്കിടെ സ്‌കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനില്‍ അഭിപ്രായഭിന്നത രൂക്ഷം. സുരക്ഷ ഉറപ്പിക്കാതെ സ്‌കൂള്‍ തുറക്കുന്നതിനെ എതിര്‍ക്കുന്ന ടീച്ചിംഗ് യൂണിയനുകളെ പിന്തുണച്ച് കത്തയച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. ചാന്ദ് നാഗ്‌പോളിനെ തിരുത്തിയാണ് ബിഎംഎ പബ്ലിക് ഹെല്‍ത്ത് മെഡിസിന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പീറ്റര്‍ ഇംഗ്ലീഷ് രംഗത്തിറങ്ങിയത്. 

സ്‌കൂളുകള്‍ തുറക്കുന്നത് സുരക്ഷിതമെങ്കില്‍ മുന്നോട്ട് പോകാമെന്നാണ് ഡോ. ഇംഗ്ലീഷിന്റെ നിലപാട്. കുട്ടികളില്‍ കൊവിഡ്-19 അപകടം തീരെ ചെറുതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം ജൂണ്‍ 1ന് സ്‌കൂള്‍ തുറക്കുന്ന വിഷയം അന്തിമതരുമാനം ആകാതെ തുടരുകയാണ്. എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ ടീച്ചിംഗ് യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. 

ബിഎംഎ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ചാന്ദ് നാഗ്‌പോള്‍ നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനെ പിന്തുണച്ച് കത്തയച്ചതോടെയാണ് ബിഎംഎ വിവാദങ്ങളില്‍ പക്ഷം പിടിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടെന്നാണ് എന്‍ഇയു അംഗങ്ങളെ ഉപദേശിച്ചത്. ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നതായാണ് ഡോ. നാഗ്‌പോള്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ ചില ബിഎംഎ അംഗങ്ങളെ ഈ തീരുമാനം ചൊടിപ്പിച്ചു. 

ഇതിനിടെ കൊറോണ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് ചാന്‍സലര്‍ ഋഷി സുനാക് മുന്നറിയിപ്പ് നല്‍കി. ലോക്ക്ഡൗണ്‍ അവസാനിച്ചാലും സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ മടങ്ങാന്‍ സമയമെടുക്കും. വര്‍ഷത്തിന്റെ അവാസനത്തോടെ തൊഴിലില്ലായ്മ ഇരട്ട ഇക്കത്തില്‍ എത്തുമെന്ന പ്രവചനങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.