ഇംഗ്ലണ്ടിലെ അവയവദാനത്തില്‍ പുതിയ ചുവടുവയ്പ്പുമായി മാക്‌സ് ആന്‍ഡ് കെയ് റാസ് നിയമം നിലവില്‍ വന്നു. ഇതുപ്രകാരം മരിച്ച ശേഷം മൃതദേഹം വിട്ടു തരിക അവയവങ്ങള്‍ എടുത്ത ശേഷമായിരിക്കും. സമ്മതമല്ലെങ്കില്‍ മുന്‍കൂട്ടി എഴുതി നല്‍കണം. നിരവധി പേര്‍ ജീവന്‍ തിരിച്ചുപിടിക്കാന്‍ അവയവങ്ങള്‍ക്കായി കാത്തിരിക്കേയാണ് പുതിയ നിയമം നടപ്പാക്കുന്നത്. പുതിയ നിയമപ്രകാരം ഇംഗ്ലണ്ടില്‍ പ്രായപൂര്‍ത്തിയായ എല്ലാവരും സ്വാഭാവികമായി അവയവ ദാതാവായി മാറുകയും അതു വഴി അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി അവയവങ്ങള്‍ ലഭിക്കാത്ത അവസ്ഥയില്ലാതാകുകയും ചെയ്യും. സമ്മതമല്ലെങ്കില്‍ നേരത്തെ എഴുതി നല്‍കണം. പുതിയ നിയമത്തിലൂടെ 2023 ഓടെ ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം അധികമായി 700 ട്രാന്‍സ്പ്ലാന്‍ഡുകളെങ്കിലും നിര്‍വഹിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. 10 വയസുള്ള കെയ് റാ ബാള്‍ എന്ന കുട്ടി മരിക്കുകയും ആ കുട്ടിയുടെ അവയവങ്ങള്‍ ഉപയോഗിച്ച് 9 കാരനായ മാക്‌സ് ജോണ്‍സണ്‍ എന്ന കുട്ടിയുടേയും മറ്റ് മൂന്നു പേരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്ത സംഭവത്തെ ഓര്‍മ്മിപ്പിക്കാനാണ് മാക്‌സ് ആന്‍ഡ് കെയ് റാസ് ലോ എന്നു പേരിട്ടിരിക്കുന്നത്
2017ല്‍ നടന്ന അപകടത്തില്‍ കെയ്‌റ മരിച്ചതിനെ തുടര്‍ന്ന് അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പിതാവ് സമ്മതിക്കുകയായിരുന്നു. കോവിഡ് 19 നിലനില്‍ക്കുന്നതിനാല്‍ നിയമം പൂര്‍ണ്ണമായി നടപ്പാക്കുക ബുദ്ധിമുട്ടാണ്. നിരവധി പേര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ പുതിയ നിയമം. മരിച്ച ശേഷമുള്ള അവയവ ദാനം ചില മത വിശ്വാസക്കാരെ പിന്തിരിപ്പിക്കുന്നുണ്ട്. എന്നാല്‍ എല്ലാവരിലും കൊണ്ടുവന്നിരിക്കുന്ന നിയമം അവയവം അത്യാവശ്യമുള്ളവര്‍ക്ക് ആശ്വാസകരമാണ്.