CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 22 Minutes 21 Seconds Ago
Breaking Now

കൊറോണാവൈറസ് ബാധിച്ച് മരിക്കുന്ന കുടിയേറ്റ എന്‍എച്ച്എസ് ജീവനക്കാരുടെയും, കെയറര്‍മാരുടെയും കുടുംബങ്ങള്‍ക്ക് യുകെയില്‍ സ്ഥിരതാമസം അനുവദിക്കും; എന്‍എച്ച്എസ് ചികിത്സയ്ക്കുള്ള 624 പൗണ്ട് സര്‍ചാര്‍ജ്ജ് പിന്‍വലിക്കില്ല; പിന്നില്‍ നിന്നുള്ള കുത്തലെന്ന് ബോറിസിനെതിരെ ആരോപണം

321 എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്ക് കൊറോണ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായെന്ന് പ്രധാനമന്ത്രി

കൊറോണാവൈറസ് പോരാട്ടത്തില്‍ ബ്രിട്ടനെ മുന്നില്‍ നിന്ന് നയിക്കുന്നത് എന്‍എച്ച്എസ് ജീവനക്കാരാണ്. അതുകൊണ്ട് തന്നെ വൈറസിന്റെ ഇരകളില്‍ നിരവധി ജീവനക്കാര്‍ പെടുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഇതുവരെയുള്ള നിലപാടുകള്‍ മാറ്റിവെച്ച് കൊറോണ ബാധിച്ച് മരിച്ച എല്ലാ കുടിയേറ്റ എന്‍എച്ച്എസ് ജീവനക്കാരുടെയും, കെയര്‍ ജീവനക്കാരുടെയും കുടുംബങ്ങള്‍ക്ക് യുകെയില്‍ തുടരാന്‍ അവകാശം അനുവദിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പ്രഖ്യാപിച്ചത്. 

വ്യാപകമായ മുറവിളി ഉയര്‍ന്നതോടെയാണ് ഹോം ഓഫീസ് ഈ നിലപാട് തിരുത്തല്‍ പ്രഖ്യാപിച്ചത്. സ്ഥിരമായി യുകെയില്‍ തുടരാന്‍ അനിശ്ചിതമായി നീട്ടിനല്‍കിയാണ് പ്രഖ്യാപനം. നിരന്തരമായ ആത്മാര്‍ത്ഥതയും, നിസ്വാര്‍ത്ഥ സേവനവും പരിഗണിച്ചാണ് കുറഞ്ഞ വരുമാനമാക്കാരായ ജോലിക്കാര്‍ക്ക് ഈ സ്‌കീം അടിയന്തരമായി പ്രാബല്യത്തില്‍ വരുത്തിയത്. 'ഈ പ്രതിസന്ധിയില്‍ ഓരോ മരണവും ദുരന്തമാണ്. ചില എന്‍എച്ച്എസ് സപ്പോര്‍ട്ട് സ്റ്റാഫും, സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരും അവരുടെ ജീവന്‍ തന്നെ ത്യജിച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചെന്നത് ദുഃഖകരമാണ്', പ്രീതി പട്ടേല്‍ പറഞ്ഞു. 

ഏപ്രില്‍ മാസത്തില്‍ ബിറേവ്‌മെന്റ് സ്‌കീം പ്രഖ്യാപിച്ചപ്പോള്‍ തന്നെ കൂടുതല്‍ പിന്തുണ നല്‍കാനുള്ള പരിശോധനകള്‍ നടത്തുമെന്ന് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് എന്‍എച്ച്എസ് സപ്പോര്‍ട്ട് സ്റ്റാഫിനും, സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സിനും സ്‌കീമിന്റെ പരിധിയിലേക്ക് എത്തിച്ചത്. അതേസമയം വിദേശ എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള 624 ഹെല്‍ത്ത് കെയര്‍ സര്‍ചാര്‍ജ്ജ് പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. 321 എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്ക് കൊറോണ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമായെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇതില്‍ നിരവധി പേര്‍ രാജ്യത്തിന് പുറത്ത് ജനിച്ചവരാണ്. 

സെന്റ് തോമസ് ആശുപത്രിയില്‍ തന്റെ ജീവന്‍ രക്ഷിച്ചവര്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞെങ്കിലും ഒക്ടോബര്‍ മുതല്‍ എന്‍എച്ച്എസ് സേവനങ്ങള്‍ക്കായി 624 പൗണ്ട് പ്രതിവര്‍ഷം നല്‍കണമെന്ന നിലപാട് തിരുത്താന്‍ തയ്യാറായില്ല. നിലവില്‍ 400 പൗണ്ട് വരുന്ന ചാര്‍ജ്ജാണ് ഉയര്‍ത്തുന്നത്. ഇത് ചതിയാണെന്നാണ് വിമര്‍ശനം. എന്‍എച്ച്എസ് സേവനങ്ങള്‍ക്കിടെ മരിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 60,000 പൗണ്ട് നഷ്ടപരിഹാരം നല്‍കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു. 

ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച എന്‍എച്ച്എസ് ബിറേവ്‌മെന്റ് സ്‌കീം കൊവിഡ് ബാധിച്ച് മരിക്കുന്ന എല്ലാ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ ജീവനക്കാരെയും കവര്‍ ചെയ്‌തെങ്കിലും താഴ്ന്ന വരുമാനക്കാരെ ഉള്‍പ്പെടുത്തിയിരുന്നില്ല. കൊറോണ പോരാട്ടത്തില്‍ ഏര്‍പ്പെട്ട ഫുള്‍ടൈം, പാര്‍ട്ട്‌ടൈം ജീവനക്കാര്‍, ഏജന്‍സി, ലോക്കം വര്‍ക്കര്‍മാര്‍, ജോലിയില്‍ മടങ്ങിയെത്തിയ റിട്ടയര്‍ ചെയ്ത ജീവനക്കാര്‍, മുന്നണിയിലേക്ക് ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സ്‌കീമിന്റെ ഗുണം ലഭിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.