CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 54 Minutes 9 Seconds Ago
Breaking Now

കൊവിഡ്-19 അനുഗ്രഹമായി; ഒഇടി റൈറ്റിംഗ് സ്‌കോര്‍ C+ ആക്കി കുറച്ച് അയര്‍ലണ്ട് നഴ്‌സിംഗ് കൗണ്‍സില്‍; ലക്ഷ്യം കൂടുതല്‍ വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്

റൈറ്റിംഗ് സ്‌കോറില്‍ 0.5 കുറച്ചത് കൊണ്ട് പ്രാക്ടീസില്‍ യാതൊരു വിട്ടുവീഴ്ചയും വരില്ല, എന്‍എംബിഐ സിഇഒ

ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും രണ്ട് വശങ്ങളുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ തീര്‍ക്കുമ്പോള്‍ മനുഷ്യര്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിരുദ്ധമായ കാഴ്ച കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ കൊറോണാവൈറസ് ഒരുക്കിയ മഹാദുരന്ത മുഖത്താണ് ലോകം. വൈറസ് ജീവിതത്തിന്റെ സകല മേഖലകളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ നഴ്‌സുമാരുടെ ആവശ്യവും, പ്രസക്തിയും മറുഭാഗത്ത് വര്‍ദ്ധിക്കുകയാണ്. 

ഇതു തിരിച്ചറിഞ്ഞാണ് നഴ്‌സിംഗ് & മിഡ്‌വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് ഒക്യുപേഷണള്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി), ഐഇഎല്‍ടിഎസ് എന്നിവയുടെ സ്‌കോര്‍ കുറച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെയുള്ള ബി' സ്‌കോറില്‍ നിന്നും ഇത് C+ ആക്കുന്നതായാണ് അയര്‍ലണ്ട് നഴ്‌സിംഗ് കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുപ്രകാരം നേരത്തെ 7.0 ആയിരുന്ന സ്‌കോര്‍ 6.5 ആയി കുറയും. 

നിലവില്‍ കടന്നുപോകുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡ് കുറയ്ക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നത്. കൊവിഡ്-19 കുതിച്ചുയരുന്നതിന് മുന്‍പ് തന്നെ ഈ റിവ്യൂ ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. 'കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ നിരവധി നിലപാടുകളും, പ്രോട്ടോകോളും എന്‍എംബിഐ പരിശോധിച്ചു. ബോര്‍ഡ് അംഗീകരിച്ച ലാംഗ്വേജ് റിവ്യൂ കൊവിഡ്-19 പോരാട്ടത്തില്‍ പിന്തുണ നല്‍കാന്‍ യോഗ്യരായ നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും ഗുണം ചെയ്യും', എന്‍എംബിഐ സിഇഒ ഷീലാ മക്‌ക്ലെലാന്‍ഡ് പറഞ്ഞു. 

റൈറ്റിംഗ് സ്‌കോറില്‍ 0.5 കുറച്ചത് കൊണ്ട് പ്രാക്ടീസില്‍ യാതൊരു വിട്ടുവീഴ്ചയും വരില്ല. യുകെയിലും, മറ്റിടങ്ങളിലും ഇതിന് തെളിവുണ്ട്. ഇതുകൊണ്ട് പോസിറ്റീവ് ഫലം ലഭിക്കും, അവര്‍ കൂട്ടിച്ചേര്‍ത്തു. ഐറിഷ് ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിലേക്ക് പര്യാപ്തമായ നഴ്‌സുമാരെ നിയോഗിക്കാന്‍ ഇംഗ്ലീഷ് സ്റ്റാന്‍ഡേര്‍ഡ് യോഗ്യതയിലെ കുറവ് പോംവഴിയാണെന്ന് എന്‍എംബിഐ കരുതുന്നു. 

ഇംഗ്ലീഷ് പ്രധാന ഭാഷയായ രാജ്യങ്ങളില്‍ ശരിയായ രീതിയില്‍ ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് ഐഇഎല്‍ടിഎസ്, ഒഇടി പോലുള്ള ഇംഗ്ലീഷ് ടെസ്റ്റുകള്‍ നടത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.