CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 8 Seconds Ago
Breaking Now

കൊറോണ മാറിയാല്‍ സ്ഥിരീകരിക്കാന്‍ ഇമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്; ജനങ്ങളെ ജോലിയില്‍ തിരിച്ചെത്തിക്കാന്‍ പദ്ധതി പൊടിതട്ടിയെടുത്ത് മന്ത്രിമാര്‍; ഇറക്കുന്നത് 10 മില്ല്യണ്‍ ആന്റിബോഡി ടെസ്റ്റുകള്‍; ആദ്യ ടെസ്റ്റുകള്‍ എന്‍എച്ച്എസ്, കെയര്‍ ജോലിക്കാര്‍ക്ക്

പോസിറ്റീവ് റിസല്‍റ്റ് ലഭിക്കുന്ന ഒരു ഡോക്ടറിനോ, നഴ്‌സിനോ വീണ്ടും വൈറസ് വാര്‍ഡുകളില്‍ ഡ്യൂട്ടിക്ക് എത്താനും സാധിക്കും

കൊറോണാവൈറസിനെതിരെ തങ്ങള്‍ സുരക്ഷിതരാണെന്ന് തെളിയിക്കുന്നവര്‍ക്ക് ഇമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരുങ്ങി മന്ത്രിമാര്‍. ആളുകളെ ജോലിയില്‍ തിരിച്ചെത്തിക്കാനാണ് മന്ത്രിമാര്‍ ഒതുക്കിവെച്ച പദ്ധതി പുറത്തെടുക്കുന്നത്. 10 മില്ല്യണ്‍ ആന്റിബോഡ് ടെസ്റ്റുകള്‍ക്കായി കരാര്‍ ഒപ്പുവെച്ചതായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു. അടുത്ത ആഴ്ച മുതല്‍ എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കുക. 

കൊറോണ ബാധിച്ച് രോഗമുക്തി നേടി ആന്റിബോഡികള്‍ രൂപപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കി കാര്യങ്ങള്‍ സുരക്ഷിതമാണെന്ന് അവരെ ബോധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഹെല്‍ത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ആന്റിബോഡ് ടെസ്റ്റ് പോസിറ്റീവ് ആയാലും ഇവര്‍ കൊറോണാവൈറസില്‍ നിന്നും സുരക്ഷിതമാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. എന്നിരുന്നാലും ആന്റിബോഡി ടെസ്റ്റുകള്‍ സുപ്രധാനമാണെന്നാണ് കരുതുന്നത്, അദ്ദേഹം വ്യക്തമാക്കി. ഈ മാസം ആദ്യം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. 

അതേസമയം കൊറോണാവൈറസില്‍ നിന്നും രോഗമുക്തി നേടിയാലും ഇവര്‍ക്ക് വീണ്ടും രോഗം പിടിപെടാത്ത തരത്തില്‍ പ്രതിരോധ ശേഷി ലഭിക്കുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഇമ്മ്യൂണിറ്റി ഉള്ളതായി തെളിയിക്കാന്‍ സാധിച്ചാല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആളുകല്‍ ജോലിയില്‍ മടങ്ങിയെത്തുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ. സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. ഇതോടെ പോസിറ്റീവ് ഫലം ലഭിക്കുന്ന ഒരു പ്രായമായ രോഗിക്ക് ആശുപത്രിയില്‍ ഹിപ്പ് സര്‍ജറിക്കായി എത്താം, വാര്‍ഡില്‍ വൈറസ് പിടിപെടില്ലെന്ന ഉറപ്പിലാണ് ഇത്. 

കൂടാതെ പോസിറ്റീവ് റിസല്‍റ്റ് ലഭിക്കുന്ന ഒരു ഡോക്ടറിനോ, നഴ്‌സിനോ വീണ്ടും വൈറസ് വാര്‍ഡുകളില്‍ ഡ്യൂട്ടിക്ക് എത്താനും സാധിക്കും. ഇവര്‍ക്ക് വീണ്ടും വൈറസ് പിടിപെടാനുള്ള സാധ്യത കുറവാകുമെന്നാണ് കണക്കുകൂട്ടല്‍. വ്യക്തമായ ആന്റിബോഡി ടെസ്റ്റുകള്‍ ഗെയിം ചേഞ്ചറായി മാറുമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ പ്രതികരിച്ചു. ഇപ്പോഴും പല കാര്യങ്ങളും അറിയാനുണ്ട്. ആന്റിബോഡി ഉണ്ടെങ്കില്‍ പ്രതിരോധശേഷി ഉണ്ടോയെന്ന് ഇപ്പോഴും വ്യക്തമല്ല, അവര്‍ ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.