CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 50 Minutes 36 Seconds Ago
Breaking Now

യൂട്യൂബില്‍ ഭര്‍ത്താവ് തിരഞ്ഞത് വിഷ പാമ്പുകളെ ; എസിയുള്ള വീട്ടില്‍ ജനല്‍ തുറന്നിട്ടതും സംശയകരം ;ഉത്തരയുടെ മരണത്തില്‍ കേസില്‍ പുതിയ വഴിത്തിരിവ്

കിടപ്പുമുറിയിലെ ജനാല തുറന്നിട്ടിരിക്കുന്നതായാണ് സൂരജ് പോലീസിനോട് പറഞ്ഞത്.

കൊല്ലം, ഏറത്ത് പാമ്പുകടിയേറ്റ് മരിച്ച ഉത്തരയുടെ മരണത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനും സംഘവുംൃഉത്തരയുടെ വീട്ടില്‍ എത്തി തെളിവെടുപ്പും വിവരശേഖരണവും നടത്തി. ഭര്‍ത്താവിനെതിരെ തെളിവു ലഭിച്ചതായിട്ടാണ് സൂചന.ഉത്രയുടെ ഭര്‍ത്താവ് സൂരജ് വിഷ പാമ്പുകളെ കുറിച്ച് യൂട്യൂബില്‍ തിരഞ്ഞതായി പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് പാമ്പു പിടിത്തക്കാരുമായി ബന്ധമുണ്ടെന്നതും അന്വേഷിക്കുന്നുണ്ട്.

കിടപ്പുമുറിയിലെ ജനാല തുറന്നിട്ടിരിക്കുന്നതായാണ് സൂരജ് പോലീസിനോട് പറഞ്ഞത്. ജനാലയിലൂടെ വിഷപാമ്പു കയറി കടിച്ചതായിരിക്കാമെന്നാണ് മൊഴി. എന്നാല്‍ എസിയുള്ള മുറിയില്‍ ജനാല തുറന്നിട്ടുവെന്നത് വിശ്വാസ യോഗ്യമല്ല.

ഉത്തരയുടെ മാതാപിതാക്കളും സഹോദരനും മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരുമകന്‍ സൂരജ് തങ്ങളുടെ മകളെ പാമ്പിനെ കൊണ്ടുവന്ന് കൊത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നുമുള്ള മൊഴിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നിലും നല്‍കിയത്.

ഉത്തര പാമ്പുകടിയേറ്റ് മരിച്ചുകിടന്ന മുറി വിശദമായി പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്നു ക്രൈംബ്രാഞ്ച് സംഘം തൊട്ടടുത്ത റബ്ബര്‍ തോട്ടത്തില്‍ നിന്നും പാമ്പ് റൂമിലേക്ക് കയറി വരാന്‍ കഴിയുന സാധ്യതകളെക്കുറിച്ചും പരിശോധിച്ചു . ഇതിനു പുറമേ അയല്‍വാസികളുടെ മൊഴിയും രേഖപ്പെടുത്തി. അയല്‍ വാസികളുടെ മൊഴിയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ ചെറിയ പാമ്പുകളെ കണ്ടിട്ടുണ്ടെന്നും ഉത്തരയെ കടിച്ചപോലെയുള്ള വലിയ പാമ്പിനെ ആരും കണ്ടിട്ടില്ല എന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്. മേയ് 7നാണ് ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കണ്ട വിഷപാമ്പിനെ തല്ലിക്കൊന്നു. മാര്‍ച്ച് 2ന് സൂരജിന്റെ വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി മാതാപിതാക്കള്‍ക്കൊപ്പം കുടുംബ വീട്ടില്‍ താമസിക്കുമ്പോഴാണ് വീണ്ടും പാമ്പു കടിയേറ്റത്.




കൂടുതല്‍വാര്‍ത്തകള്‍.