CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 13 Seconds Ago
Breaking Now

കിറ്റ് വിവാദം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസും, സിപിഎമ്മും; വിഷു കിറ്റുകള്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടേതെന്ന് ബിജെപി; പ്രതാപനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

തൃശൂരിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തുകയാണ് കോണ്‍ഗ്രസും സിപിഎമ്മും

തൃശൂര്‍ മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കും. നടനും ബിജെപി നേതാവുമായ ദേവന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തി എന്നു കാണിച്ചാണ് പരാതി നല്‍കുക. കിറ്റ് വിവാദം ടി എന്‍ പ്രതാപന്റെ പൊറോട്ടുനാടകം ആണെന്ന് മണലൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ കെ അനീഷ് കുമാര്‍ പ്രതികരിച്ചു.

കുറേ കൊലപാതകികളെയും ക്രിമിനല്‍ പ്രതികളെയും കൂട്ടിക്കൊണ്ടുവന്ന് പ്രതാപന്‍ കളിച്ച നാടകം ആയിരുന്നു അത്. ബിജെപി പ്രവര്‍ത്തകരോ ദേവനോ കിറ്റ് വാങ്ങിയെന്നോ കൊടുത്തെന്നോ തെളിയിക്കാന്‍ പോലീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി വെല്ലുവിളിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ എസ്എന്‍ഡിപി നേതാവാണ്. സാമുദായിക നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തെ ദേവന്‍ കാണാന്‍ എത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമ അദ്ദേഹത്തിന് വിഷുവിന് കിട്ടിയ ഓര്‍ഡര്‍ പ്രകാരം സാധന സാമഗ്രികള്‍ ഗോഡൌണില്‍ തയ്യാറാക്കുകയായിരുന്നു. ബിജെപി കിറ്റ് കൊടുത്തതായി എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ചോദിച്ചു. ദേവനും കിറ്റും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അവകാശപ്പെട്ടു.

തൃശൂരിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോള്‍സെയില്‍ വിതരണ സ്ഥാപനത്തില്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവന്‍ എത്തിയെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ കൂടി തടിച്ചു കൂടിയതോടെ ഇന്നലെ സംഘര്‍ഷം മണിക്കൂറോളം നീണ്ടു. സംഭവത്തില്‍ സ്ഥാപന ഉടമയെയും പ്രാദേശിക ബിജെപി പ്രവര്‍ത്തകനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.