CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 46 Minutes 18 Seconds Ago
Breaking Now

100% സുരക്ഷ ഇനി സ്വപ്‌നങ്ങളില്‍ മാത്രം; കൊറോണയെ പേടിച്ച് വീട്ടിലിരിക്കുന്നവര്‍ക്ക് പുറത്ത് പോകാം; സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള്‍ ജാഗ്രത കുറയരുത്; 113 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു; മരണസംഖ്യ 38,489

പുതിയ ഇളവുകളുടെ പേരില്‍ ആളുകള്‍ സ്വയം സുരക്ഷിതരാകാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കരുതെന്ന് ജെന്റിക്ക്‌

ലോക്ക്ഡൗണില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് പ്രാബല്യത്തില്‍ വരുന്നതോടെ കൊറോണാവൈറസില്‍ നിന്നും രക്ഷതേടി വീടുകളില്‍ ഒതുങ്ങി കഴിയുന്ന രണ്ട് മില്ല്യണിലേറെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങും. എന്നാല്‍ 100% സുരക്ഷ ഒരു കാര്യത്തിലും ഇല്ലെന്ന മുന്നറിയിപ്പോടെയാണ് ജനങ്ങള്‍ക്ക് അധികൃതര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നത്. രോഗത്തിന് എളുപ്പം വശപ്പെടുന്ന വിഭാഗങ്ങള്‍ക്ക് പോലും ഇതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം സാമൂഹിക അകലം പാലിച്ച് പുറത്തിറങ്ങാം. 

ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് പുറത്ത് മറ്റൊരു കുടുംബത്തിലെ ഒരു അംഗവുമായി കൂടിക്കാഴ്ചയ്ക്കും അനുമതിയുണ്ട്. പക്ഷെ ഇവിടെയും സാമൂഹിക അകലം പ്രധാനമാണ്. ഓരോ വ്യക്തിയെയും രോഗം ബാധിക്കുന്നത് എങ്ങിനെയെന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും തേടുകയാണെന്ന് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെന്നി ഹാരീസ് ഓര്‍മ്മിപ്പിച്ചു. ഒരു കാര്യവും 100% സുരക്ഷിതമല്ല. അവസ്ഥ മോശമായാല്‍ വിലക്കുകള്‍ വീണ്ടും ശക്തിപ്പെടുത്തുമെന്ന് കമ്മ്യൂണിറ്റീസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് വ്യക്തമാക്കി. 

പുതിയ ഇളവുകളുടെ പേരില്‍ ആളുകള്‍ സ്വയം സുരക്ഷിതരാകാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10 ആഴ്ചക്കാലം ജനം സ്വീകരിച്ച ജാഗ്രതാ നടപടികളാണ് ഇന്‍ഫെക്ഷന്‍ കുറച്ചത്. ഇതുകൊണ്ടാണ് കുടുംബാംഗങ്ങളുമായി പുറത്ത് നടക്കാന്‍ പോകുന്നത് പോലുള്ള ഇളവുകളിലേക്ക് നയിച്ചത്. എന്നിരുന്നാലും പുറത്തുള്ളവരുമായി മുഖാമുഖം പരമാവധി കുറയ്ക്കണമെന്നും ജെന്റിക്ക് വ്യക്തമാക്കി. 

നിലവില്‍ ഇംഗ്ലണ്ടിലെ ഇളവുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ഭരണകൂടങ്ങളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തതായി ജെന്റിക്ക് പറഞ്ഞു. യുകെയില്‍ കൊവിഡ്-19 ബാധിച്ച് 113 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 38,489 ആയി. 




കൂടുതല്‍വാര്‍ത്തകള്‍.