CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 56 Minutes 33 Seconds Ago
Breaking Now

ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങളുടെ വിശപ്പകറ്റി കേരള ഹൗസ്

നാല്‍പതിലേറെ യൂണിവേഴ്‌സിറ്റികളുള്ള ലണ്ടന്‍ നഗരത്തില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലമാണ് ലണ്ടനിലെ ഈസ്റ്റ്ഹാമും പരിസരവും.പലയിടത്തും പൂട്ടിയിടലുകള്‍ തുടര്‍ന്നതോടെ സൗജന്യ ഭക്ഷണത്തിന് ആവശ്യക്കാരേറെയായി.

ബ്രിട്ടനിലെ ആദ്യത്തേയും ഏറ്റവും വലുതുമായ മലയാളി സംഘടന മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ ആസ്ഥാനമാണ് ലണ്ടനിലെ ഈസ്റ്റ്ഹാം. ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ മലയാളി വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മാര്‍ച്ച് 27നാണ് ലണ്ടനിലെ ' കേരള ഹൗസ്' എന്നറിയപ്പെടുന്ന മലയാളി അസോസിയേഷന്‍ ഓഫ് യുകെ ഈസ്റ്റ്ഹാമില്‍ ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചത്. ഇതു കേട്ടറിഞ്ഞ് മറ്റു സംസ്ഥാനങ്ങളിലേയും രാജ്യങ്ങളിലേയും ആളുകള്‍ കിറ്റുകള്‍ വാങ്ങാനെത്തി. പത്താഴ്ച പിന്നിടുമ്പോള്‍ തിങ്കളാഴ്ച ദിവസങ്ങളില്‍ അറുന്നൂറ്റി അമ്പതിലേറെ കിറ്റുകളാണ് ഇവിടെ വിതരണം ചെയ്യുന്നത്. വെള്ളിയാഴ്ചകളില്‍ അത്ര തന്നെ പാചകം ചെയ്ത ഭക്ഷണവും വിതരണം ചെയ്യുന്നു. 

നാല്‍പതിലേറെ യൂണിവേഴ്‌സിറ്റികളുള്ള ലണ്ടന്‍ നഗരത്തില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലമാണ് ലണ്ടനിലെ ഈസ്റ്റ്ഹാമും പരിസരവും.പലയിടത്തും പൂട്ടിയിടലുകള്‍ തുടര്‍ന്നതോടെ സൗജന്യ ഭക്ഷണത്തിന് ആവശ്യക്കാരേറെയായി.

ബ്രഡും പാലും പാസ്തയും പരിപ്പും മറ്റ് പായ്ക്കറ്റ് വിഭവങ്ങളും ഉള്‍പ്പെടെ പത്തുപൗണ്ട് വരെ വിലയുള്ള ഭക്ഷ്യ കിറ്റാണ് എല്ലാ തിങ്കളാഴ്ചയും വിതരണം ചെയ്യുന്നത്. കണ്ണൂര്‍ തലശേരി സ്വദേശി ഇബ്രാഹിം മുഹമ്മദ് എന്ന ഷെഫാണ് വെള്ളിയാഴ്ചകളില്‍ ബിരിയാണി ഉള്‍പ്പെടെയുള്ള രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത്.

പത്തോളം സംഘടനകള്‍ സമാനമായ പ്രവര്‍ത്തനം ആരംഭിച്ചതാണ് അസോസിയേഷന്‍ ഓഫ് യുകെയ്ക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നത്. അസോസിയേഷന്‍ ഫണ്ട് കൊണ്ട് തുടങ്ങിയത് പലരുടേയും സംഭാവന കൊണ്ടും ഈസ്റ്റഅഹാമിലെ ബിസിനസ് സ്ഥാപനങ്ങളുടെ സഹകരണം കൊണ്ടുമാണ് മുന്നോട്ട് പോയതെന്ന് അസോസിയേഷന്‍ ഓഫ് യുകെ പ്രസിഡന്റ് ശ്രീജിത് പറയുന്നു.

വികെ കൃഷ്ണമേനോന്‍ 1930 ല്‍ കേരള സമാജം എന്ന പേരില്‍ സ്ഥാപിച്ചതാണ് 87 ല്‍ കേരള ഹൗസെന്നും മലയാളി അസോസിയേഷന്‍ ഓഫ് യുകെ എന്നു പേരുമാറ്റി ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്ത ഈ സ്ഥാപനം.

അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനായി തന്റെ ഹോട്ടല്‍ വിട്ടു നല്‍കി ബിജു ഗോപിനാഥ്. ഹോട്ടല്‍ സ്റ്റാഫും അസോസിയേഷന്‍ പ്രവര്‍ത്തകരുമായ പതിനഞ്ചോളം പേരാണ് ഇവിടെ പ്രവര്‍ത്തിച്ചത്.ഈ കോവിഡ് പ്രതിസന്ധിയില്‍ നിസ്വാര്‍ത്ഥമായ സേവനമാണ് അസോസിയേഷന്‍ അംഗങ്ങള്‍ നല്‍കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.