CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 44 Minutes 39 Seconds Ago
Breaking Now

ഒരുവഴിക്ക് കൊറോണ; മറുവശത്ത് സാമ്പത്തികബുദ്ധിമുട്ടും, ജോലി നഷ്ടവും; മഹാമാരി ബെയിം ജോലിക്കാര്‍ക്ക് കുരുക്കാകുന്നു; ഫര്‍ലോംഗ് ചെയ്താല്‍ ജോലി പോകാന്‍ സാധ്യതയേറെ

സാമ്പത്തിമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് പുറമെ കൊറോണാവൈറസ് ബാധിച്ച് മരിക്കാനുള്ള സാധ്യതയും ബെയിം വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍

കൊറോണാവൈറസ് മഹാമാരി ഏറ്റവും സാരമായി ബാധിച്ച വിഭാഗമായി ബ്രിട്ടനിലെ ബെയിം ജോലിക്കാരും, സിംഗിള്‍ പാരന്റ് കൂടുംബങ്ങളും. യൂണിവേഴ്‌സിറ്റി ഓഫ് എസെക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ & ഇക്കണോമിക് റിസേര്‍ച്ച് ഗവേഷകരാണ് ഫര്‍ലോഗ് മൂലം കറുത്തവരും, ഏഷ്യന്‍, ന്യൂനപക്ഷ വംശജര്‍ക്കുമാണ് അധികമായി ജോലി നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയത്. 

കുടുംബത്തില്‍ ഒന്നിലേറെ മുതിര്‍ന്നവരും, കുട്ടികളുമുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട നഷ്ടത്തേക്കാള്‍ കൂടുതലാണ് സിംഗിള്‍ പാരന്റ് കുടുംബങ്ങള്‍ ആഴ്ചയില്‍ നേരിടുന്ന വരുമാനത്തില്‍ സംഭവിച്ചതെന്നും ഗവേഷണം പറയുന്നു. ബെയിം ഇതര വിഭാഗക്കാരുടെ ശരാശരി ആഴ്ച വരുമാനം ഫെബ്രുവരിയില്‍ 547 പൗണ്ട് ആയിരുന്നത് ഏപ്രില്‍ മാസത്തില്‍ ആഴ്ചയില്‍ 503 പൗണ്ടായി കുറഞ്ഞു. ഇക്കാലയളവില്‍ കറുത്തവര്‍ക്കും, ഏഷ്യന്‍, ന്യൂനപക്ഷ വിഭാഗക്കാരുടെ ശമ്പളം 441 പൗണ്ടില്‍ നിന്നും 404 പൗണ്ടായി ചുരുങ്ങി. 

മഹാമാരി മൂലം തൊഴില്‍ സമയം വെട്ടിച്ചുരുക്കിയപ്പോള്‍ 31 ശതമാനം ബെയിം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി. ബെയിം ഇതര ജീവനക്കാരില്‍ കേവലം 7 ശതമാനത്തിനാണ് ഈ അവസ്ഥ നേരിട്ടത്. കൊറോണ യുകെയില്‍ സൃഷ്ടിച്ച സാമ്പത്തിക ഷോക്കിന്റെ വ്യത്യസ്ത ചിത്രമാണ് പുതിയ ഡാറ്റ പങ്കുവെയ്ക്കുന്നതെന്ന് സര്‍വ്വെയുടെ അസോസിയേറ്റ് ഡയറക്ടര്‍ തോമസ് ക്രോസ്ലി പറഞ്ഞു. ബെയിം ജീവനക്കാരെ തിരിച്ചടി കൂടുതലായി നേരിടുന്നതിന്റെ കാരണം ഉടന്‍ മനസ്സിലാക്കണമെന്ന് ഐഎസ്ഇആറിലെ പോള്‍ ഫിഷര്‍വ്യക്തമാക്കി. 

സാമ്പത്തിമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് പുറമെ കൊറോണാവൈറസ് ബാധിച്ച് മരിക്കാനുള്ള സാധ്യതയും ബെയിം വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതലാണെന്ന് സര്‍ക്കാര്‍, പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പഠനങ്ങള്‍ വ്യക്താക്കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.