CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 11 Minutes 47 Seconds Ago
Breaking Now

കൊറോണാവൈറസ് വായുവിലൂടെ പകരും? സത്യം സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയ്ക്ക് മുന്നില്‍ 239 ശാസ്ത്രജ്ഞരുടെ സംഘം; വീടിന് അകത്തും മാസ്‌ക് ധരിക്കണം; എസി യൂണിറ്റുകള്‍ക്ക് ഫില്‍റ്റര്‍ അനിവാര്യം; തെളിവ് പോരെന്ന് ഡബ്യുഎച്ച്ഒ

ചെറിയ ഘടകങ്ങളും മുറിയില്‍ സഞ്ചരിച്ച് കൊറോണയെ വായുവിലൂടെ പകര്‍ത്താന്‍ വഴിയൊരുക്കും, അത് ശ്വസിക്കുന്നവരെ ഇന്‍ഫെക്ട് ചെയ്യുമെന്നും ശാസ്ത്രജ്ഞര്‍

പുതിയ കൊറോണാവൈറസിന് വായുവിലെ ചെറിയ പദാര്‍ത്ഥങ്ങളുമായി ചേരാനും, അകത്തളങ്ങളില്‍ ആളുകള്‍ക്ക് ഇന്‍ഫെക്ഷന്‍ കൈമാറാനും സാധിക്കുമെന്നതിന് തെളിവുകള്‍ നിരവധി നൂറിലേറെ ശാസ്ത്രജ്ഞര്‍. ഇതോടെ ഇന്‍ഡോറിലും മാസ്‌കുകള്‍ ധരിക്കണമെന്നാണ് വ്യക്തമാകുന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ പുനപ്പരിശോധിക്കണമെന്നാണ് ഗവേഷകര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെടുന്നത്. ഇതോടെ അടഞ്ഞ് കിടക്കുന്ന സ്ഥലങ്ങളില്‍ ജനങ്ങളുടെ പെരുമാറ്റം മാറ്റേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. 

ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ കൃത്യമായാല്‍ ഇന്‍ഡോറിലും ആളുകള്‍ മാസ്‌ക് ധരിക്കേണ്ടതായി വരും, ഈ ഘട്ടത്തില്‍ സാമൂഹിക അകലം പാലിച്ചത് കൊണ്ട് മാത്രം കാര്യമില്ലാത്ത അവസ്ഥയും സംജാതമാകും, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍, നഴ്‌സിംഗ് ഹോം, വീടുകള്‍, ബിസിനസ്സുകള്‍ എന്നിവിടങ്ങളിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ക്ക് പുതിയ ഫില്‍റ്ററുകള്‍ ചേര്‍ക്കേണ്ടതായി വരും. ഇതിനെല്ലാം പുറമെ ചെറിയ ഘടകങ്ങളെ ഇല്ലാതാക്കാന്‍ അള്‍ട്രാവയലറ്റ് പ്രകാശം ഉപയോഗിക്കേണ്ടി വരുമെന്നും കരുതുന്നു. 

എന്നാല്‍ ചുമയ്ക്കുകയും, തുമ്മുകയും, സംസാരിക്കുകയും ചെയ്യുമ്പോള്‍ മൂക്കിലും, വായിലും നിന്ന് പുറത്തുവരുന്ന ചെറിയ ഡ്രോപ്‌ലെറ്റുകളില്‍ നിന്നാണ് കൊറോണാവൈറസ് പകരുകയെന്നാണ് ഡബ്യുഎച്ച്ഒ പറയുന്നത്. ഈ ഉപദേശത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ തെളിവുകള്‍ക്ക് അടവരയിട്ട് തുറന്ന കത്ത് അയച്ചിരിക്കുന്നത്. വായുവിലെ ചെറിയ ഘടകങ്ങളിലൂടെ രോഗം പകരുന്നതിന്റെ വിവരങ്ങള്‍ അടുത്ത ആഴ്ച സയന്റിഫിക് ജേണലില്‍ പ്രസിദ്ധീകരിക്കുമെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. 

തുമ്മലിലൂടെയും മറ്റും പുറത്തുവരുന്ന വലിയ ഡ്രോപ്‌ലെറ്റുകള്‍ക്ക് പുറമെ ചെറിയ ഘടകങ്ങളും മുറിയില്‍ സഞ്ചരിച്ച് കൊറോണയെ വായുവിലൂടെ പകര്‍ത്താന്‍ വഴിയൊരുക്കും, അത് ശ്വസിക്കുന്നവരെ ഇന്‍ഫെക്ട് ചെയ്യുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ വായുവിലൂടെ വൈറസ് പകരുമെന്നതിന് നിലവിലെ തെളിവുകള്‍ പോരെന്നാണ് ലോകാരോഗ്യ സംഘടനയുടെ വാദം. വായുവിലെ വൈറല്‍ ഘടകങ്ങള്‍ക്ക് എത്ര സമയം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നതും, പിന്നീട് അത് ശ്വസിക്കുന്നവര്‍ക്ക് രോഗം പിടിപെടുമെന്നതും സംവാദത്തിലാണ്. 

കൊറോണാവൈറസ് വായുവില്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് നിലനില്‍ക്കുന്നതായി യുഎസ് ഗവണ്‍മെന്റ് ഗവേഷകര്‍ മാര്‍ച്ചില്‍ വെളിപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക്, സ്റ്റീല്‍ പ്രതലങ്ങളില്‍ മൂന്ന ദിവസം വരെയും വൈറസ് പിടിച്ചുനില്‍ക്കും. കോപ്പറില്‍ നാല് മണിക്കൂറും, കാര്‍ഡ്‌ബോര്‍ഡില്‍ ഒരു ദിവസം മുഴുവനും വൈറസ് സാന്നിധ്യം നിലനില്‍ക്കും. അതുകൊണ്ട് തന്നെയാണ് കൈകഴുകുന്നത് ഒരു പരിധി വരെ കാര്യങ്ങളെ സംരക്ഷിക്കുമെന്ന ഉപദേശത്തിന് പിന്നിലുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.