Breaking Now

ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ; നോട്ടിങ്ഹാം മലയാളിയ്ക്ക് ലംബോര്‍ഗിനി കാറും 20000 പൗണ്ടും സമ്മാനം ; ഷിബു പോളിന് സ്വന്തമായത് രണ്ടു ലക്ഷം പൗണ്ട്

വെറും രണ്ടാമത്തെ കളിയിലാണ് ഭാഗ്യം തുണച്ചത്.

കോവിഡ് ആശങ്കകള്‍ക്കിടയിലും നോട്ടിങ്ഹാം മലയാളിയ്ക്ക് ആശ്വാസമായി ഈ ഭാഗ്യ പരീക്ഷണം. ഷിബു പോള്‍ ഓണ്‍ലൈന്‍ ലോട്ടറിയായ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ലോട്ടറിയിലാണ് നേട്ടം കൊയ്തത്. അധികമായില്ല നോട്ടിങ്ഹാമില്‍ ഷിബു താമസമാക്കിയിട്ട്.

രണ്ടു വര്‍ഷം മുമ്പ് കവന്‍ട്രിയില്‍ നിന്നുള്ള ജേക്കബ് സ്റ്റീഫനു 75000 പൗണ്ട് വിലയുള്ള റേഞ്ച് റോവര്‍ കാറും 20000 പൗണ്ടും ലഭിച്ചു. ഇക്കുറി മറ്റൊരു മലയാളിയായ ഷിബുവിന് ആഡംബര വാഹനത്തിനൊപ്പം 20000 പൗണ്ടും ലഭിച്ചു.

കേംബ്രിഡ്ജില്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഷിബു നോട്ടിങ്ഹാമില്‍ എത്തിയപ്പോള്‍ പുതിയ ജോലി തിരയുകയായിരുന്നു.. ഓണ്‍ലൈനില്‍ മറ്റെന്തോ പരതിയപ്പോഴാണ് യൂ ട്യൂബില്‍ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് വീഡിയോ കയറി വന്നത്. എങ്ങനെ കളിക്കാമെന്ന പ്രമോഷണല്‍ വീഡിയോ കണ്ടു. പിന്നീട് പരീക്ഷിച്ചു, ഒടുവില്‍ ലംബോര്‍ഗിനി ഉടമയായി മാറി.

വെറും രണ്ടാമത്തെ കളിയിലാണ് ഭാഗ്യം തുണച്ചത്. വെറും ഏഴു പൗണ്ടിന്റെ ഒറ്റ ടിക്കറ്റില്‍. എങ്ങനെ കളിയ്ക്കുമെന്നു പോലും അറിയില്ലാതെ കളിച്ചു. നിയമപ്രകാരം ഒരു കളി ജയിച്ചാല്‍ രണ്ടുവര്‍ഷത്തേക്ക് കളിയ്ക്കു വിലക്കുണ്ട്. 

ഷിബുവിന്റെ മനസില്‍ ടൊയോട്ട എസ് യുവിയാണ് ഇഷ്ടകാര്‍ എന്നത് മറ്റൊരു രസകരമായ കാര്യമാണ്. ഏതായാലും പെട്ടെന്നുള്ള ഭാഗ്യം ഷിബുവിനും ഭാര്യ ലിനെറ്റ് ജോസഫിനും വലിയ സന്തോഷമാണ് സമ്മാനിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.