CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 54 Minutes 52 Seconds Ago
Breaking Now

ഹോസ്പിറ്റല്‍ രോഗികളെ സ്വീകരിക്കാന്‍ കെയര്‍ ഹോമുകള്‍ക്ക് 1000 പൗണ്ട് 'കൈക്കൂലി'; കൊറോണാവൈറസ് ഉണ്ടോ, ഇല്ലയോ എന്ന് നോക്കരുതെന്ന് കണ്ടീഷന്‍; 24 മണിക്കൂറിനകം അഡ്മിറ്റ് ചെയ്യണം; ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിലെ 16 ഹോമുകള്‍ ഓഫര്‍ സ്വീകരിച്ചു

പ്രതിസന്ധി നേരിടുന്ന കെയര്‍ ഹോമുകളെ മോഹിപ്പിക്കുന്നതാണ് 1000 പൗണ്ട് സ്‌കീം

ആശുപത്രിയിലെ കിടക്കകള്‍ ഒഴിവാക്കിയെടുക്കാന്‍ രോഗികളെ സ്വീകരിക്കുന്ന കെയര്‍ ഹോമുകള്‍ 1000 പൗണ്ട് ക്യാഷ് ഇന്‍സെന്റീവ് നല്‍കുന്നു. രോഗിയെ 24 മണിക്കൂറിനകം സ്വീകരിച്ചാല്‍ ഈ സ്‌കീമില്‍ നിന്നും പേയ്‌മെന്റ് നേടാനുള്ള യോഗ്യത ലഭിക്കും. എന്നാല്‍ രോഗിക്ക് കൊറോണാവൈറസ് ഉണ്ടോ, ഇല്ലയോ എന്ന് നോക്കി തരംതിരിക്കാന്‍ കഴിയില്ലെന്ന കണ്ടീഷനുണ്ട്. ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിലെ 16 ഹോമുകള്‍ ഈ ഓഫര്‍ ഇതിനകം പ്രയോജനപ്പെടുത്തി കഴിഞ്ഞു!

കെയര്‍ ഹോമുകളിലെ മരണങ്ങള്‍ക്ക് കെയര്‍ വര്‍ക്കര്‍മാരെ കുറ്റപ്പെടുത്തുന്നത് താന്‍ ചെയ്യുന്ന ഏറ്റവും അവസാനത്തെ കാര്യമാകുമെന്ന് ബോറിസ് ജോണ്‍സണ്‍ ആവര്‍ത്തിച്ചു. പ്രശ്‌നത്തില്‍ ചര്‍ച്ചയും, തര്‍ക്കങ്ങളും കലശലാകുന്നതിന് ഇടയിലാണ് ബോറിസിന്റെ പ്രസ്താവന. പ്രതിസന്ധി നേരിടുന്ന കെയര്‍ ഹോമുകളെ മോഹിപ്പിക്കുന്നതാണ് 1000 പൗണ്ട് സ്‌കീം. അധിക പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്‌മെന്റ്, അധിക സ്റ്റാഫ്, വൃത്തിയാക്കല്‍ തുടങ്ങിയവയിലൂടെ കൊവിഡ്-19 രോഗികളെ ഐസൊലേറ്റ് ചെയ്യാന്‍ ആവശ്യമായ അധിക ചെലവുകള്‍ ഇതുവഴി നികത്താമെന്നാണ് ബര്‍മിംഗ്ഹാം കൗണ്‍സില്‍ വ്യക്തമാക്കുന്നത്. 

എന്നാല്‍ ഈ സ്‌കീമില്‍ ചാടാതെ ശ്രദ്ധിച്ചതാണ് തന്റെ കെയര്‍ ഹോമില്‍ അന്തേവാസികള്‍ ഇന്‍ഫെക്ഷന്‍ പിടിപെടാതെ പോകാന്‍ കാരണമായതെന്ന് എര്‍ഡിംഗ്ടണിലെ ഡിഗ്ബി മാനര്‍ കെയര്‍ ഹോം മാനേജര്‍ ജെയിന്‍ ഫാര്‍ പറയുന്നു. മഹാമാരിക്കിടയില്‍ ആയിരക്കണക്കിന് അന്തേവാസികളാണ് മരിച്ചത്. പിപിഇ ലഭ്യതക്കുറവും, എന്‍എച്ച്എസ് രോഗികളെ ടെസ്റ്റ് ചെയ്യാതെ വേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്തുമാണ് ഈ ദുരന്തം വരുത്തിവെച്ചതെന്നാണ് കരുതുന്നത്. 

കെയര്‍ ഹോമുകള്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതാണ് മരണങ്ങള്‍ കൂട്ടിയതെന്ന വാക്കുകള്‍ക്ക് ക്ഷമ ചോദിക്കുന്ന തരത്തിലാണ് പ്രധാനമന്ത്രി പുതിയ പ്രസ്താവനകള്‍ നടത്തുന്നത്. തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായില്ലെന്നാണ് ബോറിസ് കോമണ്‍സില്‍ അവകാശപ്പെട്ടത്. എന്നാല്‍ ഏപ്രില്‍ 16 വരെ സ്ഥിരമായ ടെസ്റ്റിംഗ് തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ കെയര്‍ ഹോമുകളില്‍ നിന്നും ക്യാഷ് ഇന്‍സെന്റീവ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ബര്‍മിംഗ്ഹാം കൗണ്‍സില്‍ ഏപ്രില്‍ 14നാണ് അപേക്ഷ ക്ഷണിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.