CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 55 Seconds Ago
Breaking Now

ആറാം ദിവസവും മരണം തടുത്ത് നോര്‍ത്തേണ്‍ അയര്‍ലണ്ട്; 126 കൊവിഡ്-19 മരണങ്ങള്‍ കൂടി രേഖപ്പെടുത്തി ബ്രിട്ടന്‍; 'തടി' കുറച്ചില്ലെങ്കില്‍ അപകടം

യുകെയിലെ അമിതവണ്ണത്തെ കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടമാണെന്ന് ഡെപ്യൂട്ടി ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെന്നി ഹാരിസ്

ബ്രിട്ടനില്‍ 126 പേര്‍ കൂടി കൊവിഡ്-19 ഇരകളായെന്ന് അധികൃതരുടെ സ്ഥിരീകരണം. രാജ്യത്ത് കൊറോണാവൈറസിന്റെ ശക്തി ക്ഷയിക്കുന്നത് തുടരുന്നതിന് ഇടയിലാണ് മരണങ്ങള്‍ അരങ്ങേറുന്നത്. ഒരാഴ്ച കൊണ്ട് കാല്‍ശതമാനം കുറവാണ് മരണസംഖ്യയില്‍ സംഭവിച്ചിരിക്കുന്നത്. 

തുടര്‍ച്ചയായ ആറാം ദിവസവും നോര്‍ത്തേണ്‍ അയര്‍ലണ്ട് മരണപട്ടികയില്‍ ഇടംപിടിക്കാതെ പിടിച്ചുനിന്നു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടും പൂജ്യം മരണങ്ങളുമായി ആശ്വസിച്ചു. ഇതോടെ ആദ്യഘട്ട വൈറസ് വ്യാപനം ഏതാണ്ട് പരിസമാപ്തിയിലേക്ക് എത്തിയെന്നാണ് തിരിച്ചറിയുന്നത്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക കണക്ക് പ്രകാരമുള്ള ആകെ മരണസംഖ്യ 44,517 എത്തി. 

630 പേര്‍ക്ക് കൂടി കൊവിഡ്-19 പുതുതായി സ്ഥിരീകരിച്ചു. അതിനിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മണ്ഡലത്തിലുള്ള ഹില്ലിംഗ്ടണ്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സ് അഡ്മിഷനിലേക്ക് മാറി. ഇവിടെ കൊറോണ വ്യാപനം ഉണ്ടാവുകയും, 70-ഓളം ജീവനക്കാര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകുകയും ചെയ്തതോടെയാണ് സേവനം പരിമിതപ്പെടുത്തിയത്. 

യുകെയിലെ അമിതവണ്ണത്തെ കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടമാണെന്ന് ഡെപ്യൂട്ടി ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെന്നി ഹാരിസ് മുന്നറിയിപ്പ് നല്‍കി. വിന്റര്‍ കാലത്ത് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. അതുകൊണ്ട് ജനങ്ങള്‍ സ്വയം സംരക്ഷിക്കാനാണ് ഡോ. ജെന്നി നിര്‍ദ്ദേശിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.