Breaking Now

ബര്‍മിംഗ്ഹാമിലെ കണ്‍സേര്‍ട്ട് ലീഡ്, ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം; ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നിന് മധുരമേകാന്‍ 'Let's Break It Together' ല്‍ വയലിനിലും പിയാനോയിലും കഴിവു തെളിയിച്ച ഫ്രയ സാജു എത്തുന്നു

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍  നാളെ   ജൂലൈ 14  ചൊവ്വാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക്  മുന്നിലെത്തുന്നത് വയലിനിലും പിയാനോയിലും നാദനിറവ് തീര്‍ക്കാന്‍ എത്തുന്നത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള 13 വയസ്സ്‌കാരി ഫ്രയ സാജുവാണ്. തീരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍  മുതല്‍ വയലിനിലും പിയാനോയിലും പരിശീലനം തുടങ്ങിയ ഫ്രയ ഇതിനോടകം നിരവധി വേദികളില്‍ പെര്‍ഫോം ചെയ്ത്  പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിക്കഴിഞ്ഞു. ബര്‍മിംഗ്ഹാം സെന്റ്. പോള്‍സ് സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിനിയായ ഫ്രയ,  'സമര്‍പ്പണ', 'ജോയ് ടു ദി വേള്‍ഡ്' തുടങ്ങി നിരവധി ചാരിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.

വയലിനില്‍ ഗ്രേഡ് 6 ലും പിയാനോയില്‍ ഗ്രേഡ് 4 ലും എത്തി നില്‍ക്കുന്ന ഫ്രയ ലിവര്‍പൂളില്‍ വെച്ച് നടന്ന ബൈബിള്‍ കലോത്സവത്തില്‍ വയലിന്‍, പിയാനോ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടി. ബര്‍മിംഗ്ഹാമിലെ സുപ്രസിദ്ധ മ്യൂസിക് സ്‌കൂള്‍ റോയല്‍ ബര്‍മിംഗ്ഹാം കണ്‍സര്‍വേറ്റൊയറും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ '88 Pianists On One Piano' എന്ന വേള്‍ഡ് റെക്കോര്‍ഡ് പെര്‍ഫോമന്‍സില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്  ഫ്രയയുടെ സംഗീത വഴികളിലെ വലിയൊരു അംഗീകാരമാണ്. 

ബര്‍മിംഗ്ഹാം ജൂണിയര്‍ സ്ട്രിങ് ഓര്‍ക്കസ്ട്രയില്‍ അംഗമായ ഈ കൊച്ച് മിടുക്കിക്ക് മാര്‍ച്ചില്‍ നടന്ന കണ്‍സേര്‍ട്ട് ലീഡ് ചെയ്യുവാനുള്ള അവസരം കിട്ടിയത് ഫ്രയയുടെ പ്രതിഭയ്ക്കുള്ള

അംഗീകാരമായിരുന്നു. വെസ്റ്റേണ്‍ മ്യൂസിക്കില്‍ പരിശീലനം തുടരുന്ന ഫ്രയ  മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ സ്വയം പഠിക്കുകയാണ്. ഇംഗ്‌ളീഷ് ചര്‍ച്ച് കൊയറില്‍ അംഗമായ ഫ്രയ ബര്‍മിംഗ്ഹാം കേരള വേദി അസ്സോസ്സിയേഷന്‍ സജീവാംഗങ്ങളായ സാജു   ആശ ദമ്പതികളുടെ മകളാണ്. 

 'LET'S BREAK IT TOGETHER' ആസ്വാദകര്‍ക്ക് സംഗീതത്തിന്റെ വിസ്മയ വേദി ഒരുക്കുവാനായി എത്തുന്ന ഫ്രയ സാജുവിന് ഹൃദയപൂര്‍വ്വം വിജയാശംസകള്‍ നേരുന്നു. 'LET'S BREAK IT TOGETHER' പ്രേക്ഷകര്‍ക്കും ഇതൊരു വേറിട്ട അനുഭവം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യുക്മ സാംസ്‌കാരിക വേദിയുടെ 'LET'S BREAK IT TOGETHER' എന്ന ലൈവ് ടാലന്റ് ഷോയില്‍ നാളെ   ജൂലൈ 14  ചൊവ്വാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്കായി വിസ്മയ കാഴ്ചകളൊരുക്കുവാന്‍ എത്തുന്ന ഫ്രയ സാജുവിന് മുഴുവന്‍ കലാ സ്‌നേഹികളുടേയും പിന്തുണ ഉണ്ടാകണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

 കോവിഡ്  19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ്  യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 

Sajish Tom

കുര്യന്‍ ജോര്‍ജ്ജ് 

(യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.