
















വാറിങ്ടണ്‍: യുക്മ - ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള നാളെ ശനിയാഴ്ച (ജൂണ്‍ 13) വാറിങ്ടണില്‍ അരങ്ങേറും. വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍ (വാമ) ആതിഥേയത്വം വഹിക്കുന്ന കായികമേള യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷാജി തോമസ് വരാകുടി അധ്യക്ഷനാകുന്ന ഉദ്ഘാടനച്ചടങ്ങില്‍ യുക്മ ദേശീയ സമിതി അംഗങ്ങളും വാമ ഭാരവാഹികളും ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.
യുക്മ ദേശീയ സമിതി അംഗം ശ്രീ ബിജു പീറ്റര്‍, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷാജി തോമസ് വരാകുടി, സെക്രട്ടറി സനോജ് വര്‍ഗീസ്, ട്രഷറര്‍ ഷാരോണ്‍ ജോസഫ്, സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് മാത്യു, മറ്റ് റീജിയണല്‍ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കായികമേളയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
നാനൂറിലധികം മത്സരാര്‍ത്ഥികളും കായികപ്രേമികളും പങ്കെടുക്കുന്ന ഈ കായികമാമാങ്കം നോര്‍ത്ത് വെസ്റ്റ് മേഖലയിലെ ഏറ്റവും വലിയ കായിക സംഗമങ്ങളിലൊന്നായിരിക്കും. കായികമേളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാനുവല്‍ എല്ലാ അംഗ അസോസിയേഷനുകള്‍ക്കും ഇതിനകം കൈമാറിയിട്ടുണ്ടെന്ന് റീജിയണല്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി ബിനോയ് മാത്യു അറിയിച്ചു.
ലാച്ച്‌ഫോര്‍ഡിലെ വിക്ടോറിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍ രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് 8.45ന് നടക്കുന്ന മാര്‍ച്ച് പാസ്റ്റോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ വൈകിട്ട് മൂന്ന് മണിവരെ തുടരും. മത്സരങ്ങള്‍ കൃത്യം 9 മണിക്ക് തന്നെ ആരംഭിക്കുന്നതിനാല്‍ എല്ലാ മത്സരാര്‍ത്ഥികളും അതിന് മുമ്പ് തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിശാലമായ ഗ്രൗണ്ടും അനുകൂലമായ കാലാവസ്ഥയും കായികമേളയ്ക്ക് കൂടുതല്‍ മികവ് പകരും. കൂടാതെ, വിഭവസമൃദ്ധമായ ഭക്ഷണശാലയുമായി Ma's House ദിനം മുഴുവന്‍ പ്രവര്‍ത്തിക്കും. കായികമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, സായാഹ്ന ഭക്ഷണം എന്നിവ തനത് കേരളീയ വിഭവങ്ങളോടെ ഒരുക്കുമെന്ന് Ma's House അറിയിച്ചു. കൂടാതെ കുട്ടികള്‍ക്കായി പ്രത്യേക മെനുവും ലഭ്യമാകുമെന്നും സംഘാടകര്‍ക്ക് Ma's House ഉറപ്പ് നല്‍കിയിട്ടുണ്ട്.
സമാപനച്ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക ടേക്ക്-അവേ കൗണ്ടറും ഒരുക്കിയിട്ടുണ്ട്.
നോര്‍ത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് യുക്മ ഭാരവാഹികള്‍ അറിയിച്ചു.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ് മുഖ്യാതിഥിയായി പങ്കെടുക്കും. യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗീസ്, യുക്മ നാഷണല്‍ പി.ആര്‍.ഒ. കുര്യന്‍ ജോര്‍ജ്, യുക്മ സാസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ ജാക്‌സന്‍ തോമസ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായും പങ്കെടുക്കും.
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. മാഞ്ചസ്റ്റര്‍ മലയാളിയും, സംരംഭകനുമായ ലൈജു മാനുവല്‍ തന്റെ ഗ്രാന്‍ഡ് ഫാദറിന്റെ സ്മരണാര്‍ത്ഥം സമര്‍പ്പിച്ച പോത്തന്‍ ഔസേപ്പ് പുളിച്ചമാക്കിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ചാമ്പ്യന്‍ അസോസിയേഷന് സ്വന്തമാകും. കൂടാതെ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടുന്ന അസോസിയേഷനുകള്‍ക്കും ട്രോഫികള്‍ സമ്മാനിക്കും.
കായികമേളയില്‍ പങ്കെടുക്കുന്നവര്‍ക്കും അനുഗമിക്കുന്നവര്‍ക്കുമായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്.
നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ജൂണ്‍ 20-ന് നടക്കുന്ന യുക്മ ദേശീയ കായികമേളയില്‍ റീജിയണിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവര്‍ണാവസരവും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ശ്രീ ബിനോയ് മാത്യു
?? 07533 094770
?? uukmanwrc@gmail.com
യുക്മ നേര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്‌പോര്‍ട്‌സിന്റെ സ്‌പോണ്‍സേഴ്സ്:
ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് (Dr. Simon's Academy of science ).
പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ്. (Paul John & co solicitors)
ജിയ ട്രാവല്‍ ആന്‍ഡ് ഹോളിഡേസ് (Gia Travel & Holidays)
ലൈഫ് ലൈന്‍ മോര്‍ട്ടഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് സര്‍വീസ്സ് (LifeLine Protect Limited )
സേവ്യേഴ്‌സ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (Xaviers Accounts & Registered Auditors)
ബോബ് കെയര്‍ നേഴ്‌സിംഗ് ഏജന്‍സി (Bob Care Health Care Staffing Solutions)
ഏലൂര്‍ കണ്‍സള്‍ട്ടന്‍സി (Ealoor Study Abroad UK)
ജെ എം പി സോഫ്റ്റ്വെയര്‍ (JMP Software)
ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ്, മാഞ്ചസ്റ്റര്‍ (Click2Bring Groceries, Manchester)
എല്‍ റ്റി സി ഗ്ലോബല്‍ കണ്‍സല്‍റ്റന്‍സി (LTC Global Consultancy)
റോസ്റ്റര്‍ കെയര്‍ (Roster Care)
ഓറ ഫാഷന്‍സ് (AURA Fashions)
പാര്‍ക്ക് ഹാള്‍ റിസോര്‍ട്ട് & സ്പാ (Park Hall Park Hall Resort & Spa)
മാസ് ഹൈപ്പര്‍ മാര്‍ക്കറ്റ് (MAAS Hypermarket)
മീഡിയ പാര്‍ട്ടണര്‍ - യുക്മ ന്യൂസ് (UUKMA News)
സ്റ്റേഡിയത്തിന്റെ വിലാസം:
Victoria Park Stadium, Knutsford Road, Latchford, Warrington, WA4 1AG
അനില്‍ ഹരി
(പി ആര്‍ ഒ, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍)