CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 30 Minutes 49 Seconds Ago
Breaking Now

സിനിമ മോഹന്‍ലാല്‍ ചെയ്യണം ; രണ്ടു ചിത്രങ്ങളും പുറത്തിറങ്ങാന്‍ അനുവദിക്കില്ല ; ' ഓര്‍ജിനല്‍ ' കടുവാക്കുന്നേല്‍ കുറുവച്ചന്‍

'കടുവാക്കുന്നേല്‍ കുറുവച്ചന്‍' വീണ്ടും വിവാദത്തില്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ചിരിക്കുന്ന പൃഥ്വിരാജ്, സുരേഷ് ഗോപി ചിത്രങ്ങള്‍ക്കെതിരെ പാല സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍. തന്റെ ജീവിതം പ്രമേയമാക്കി സിനിമയൊരുക്കാന്‍ രഞ്ജി പണിക്കര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവാദം കൊടുത്തതാണെന്ന് കുറുവാച്ചന്‍ പറയുന്നത്.

സിനിമ മോഹന്‍ലാല്‍ ചെയ്യണമെന്നും കുറുവാച്ചന്‍ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായി കുറുവാച്ചന്‍ നടത്തിയ നിയമ പോരാട്ടമാണ് സിനിമയുടെ പ്രമേയം. പൃഥ്വിരാജ് ചിത്രം 'കടുവ'യുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചിട്ടില്ലെന്ന് കുറുവാച്ചന്‍പറഞ്ഞു. തന്റെ അനുവാദമില്ലാതെ ഈ ചിത്രങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നും കുറുവച്ചന്‍ പറഞ്ഞു

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയുടെ 250ാം ചിത്രവും ഒരുങ്ങുന്നുണ്ട്. ഇത് കുരുവിനാക്കുന്നേല്‍ കുറുവാച്ചന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ചിത്രം പകര്‍പ്പവകാശം ലംഘിച്ചു എന്ന് ആരോപിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം രംഗത്തെത്തിയിരുന്നു.

കടുവ എന്ന ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജിനുവിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ ആണ് സുരേഷ്‌ഗോപി ചിത്രം സംവിധാനം ചെയ്യുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.