CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 5 Seconds Ago
Breaking Now

വേദിയെ കീഴടക്കാനുള്ള വാക് സാമര്‍ത്ഥ്യം കുട്ടികള്‍ക്കുണ്ടോ ? സമീക്ഷ സര്‍ഗവേദി നടത്തുന്ന പ്രസംഗ മത്സരത്തില്‍ പങ്കാളിയാകാം..

കുട്ടികളുടെ ഭൂരിഭാഗത്തിന്റെയും പ്രധാന ആശയ വിനിമയ ഭാഷയായ ഇംഗ്ലീഷിലാണ് ഈ മത്സരങ്ങള്‍ നടത്തുന്നത്.

കുട്ടികള്‍ക്കായി സമീക്ഷ സര്‍ഗവേദി നടത്തുന്ന മത്സരപരമ്പരയില്‍  അടുത്തതു പ്രസംഗ മത്സരം. വാക്കുകളെയും വാര്‍ത്തകളെയും അറിവുമായി കോര്‍ത്തിണക്കി ശ്രോതാക്കളിലേയ്ക്ക് എത്തിക്കുന്ന ഒരു മഹത്തായ കലയാണെല്ലോ പ്രസംഗം.ലോകജനതയെ നേരായ ദിശയില്‍ നയിച്ച ധിഷണാശാലികളായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് , സ്വാമി വിവേകാനന്ദന്‍,തന്റെ പ്രഭാഷണങ്ങളിലൂടെ മലയാളികളുടെ ഹൃദയം തൊട്ട  മലയാളത്തിന്റെ സ്വന്തം സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ പ്രഭാഷണകലയുടെ സാധ്യതകള്‍ നമുക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് .

ശബ്ദം കൊണ്ടും ആംഗ്യവിക്ഷേപങ്ങള്‍ കൊണ്ടും ചിന്തകളും ആശയങ്ങളും സദസ്സിലേക്ക് പ്രക്ഷേപണം ചെയ്യുന്ന പ്രവാസിസമൂഹത്തിലെ കുഞ്ഞുമാന്ത്രികരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാന്‍ സമീക്ഷ സര്‍ഗവേദി അവസരമൊരുക്കുകയാണ്.നമ്മുടെ മാതൃഭാഷ മലയാളമെങ്കിലും നമ്മുടെ കുട്ടികളുടെ ഭൂരിഭാഗത്തിന്റെയും പ്രധാന ആശയ വിനിമയ ഭാഷയായ ഇംഗ്ലീഷിലാണ് ഈ മത്സരങ്ങള്‍ നടത്തുന്നത്. 

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരങ്ങള്‍ നടത്തുന്നത് .

മത്സര വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു .

സബ് ജൂനിയേഴ്‌സ്  :

201920 അധ്യയന വര്‍ഷം രണ്ടാം ക്ലാസില്‍ വരെ പഠിക്കുന്നവര്‍

സമയം  3 to 5 മിനിറ്റ് 

വിഷയം  CAN YOU MAKE A DIFFERENCE TO PROTECT THE EARTH

ജൂനിയേഴ്‌സ്: 

201920 അധ്യയന വര്‍ഷം മൂന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെ

സമയം 5 to 7 മിനിറ്റ്

വിഷയം  WORLD BEFORE AND AFTER COVID19

സീനിയേഴ്‌സ് :

201920 അധ്യയന വര്‍ഷം ഏഴാം ക്ലാസ് മുതല്‍ പതിനെട്ട് വയസു വരെ

സമയം  5 to 7 മിനിറ്റ്

വിഷയം  DOES RACE MATTERS IN UK

ഓഗസ്റ്റ് 3 മുതല്‍ 16 വരെ ആണ് മത്സരങ്ങള്‍ നടക്കുന്നത്.പങ്കെടുക്കുന്ന യുകെ യിലെ കുഞ്ഞു പ്രഭാഷകര്‍ തങ്ങളുടെ പ്രസംഗ വീഡിയോ ഓഗസ്റ്റ് 16നകം 07914693086 എന്ന നമ്പരില്‍ വാട്‌സാപ്പായോ sameekshasteps@gmail.com ഇമെയില്‍ അഡ്രസ്സിലോ അയക്കുക.

പ്രസംഗകലയില്‍ പ്രഗത്ഭരായ വിധികര്‍ത്താക്കളും പൊതുസമൂഹവും ചേര്‍ന്നാണ് വിജയികളെ നിശ്ചയിക്കുന്നത്. വിധി കര്‍ത്താക്കളുടെ 90% മാര്‍ക്കിനൊപ്പം സമീക്ഷ ഫേസ്ബുക്ക് പേജിലെ ലൈക്കുകളില്‍ കിട്ടുന്ന പരമാവധി 10% മാര്‍ക്കു കൂടി ചേര്‍ത്ത് വിജയികളെ തിരഞ്ഞെടുക്കും.

Fine care 24/7 Ltd, Asian Groceries Whipton ,Exeter , Exeter Car Care എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന £30, £20, £10  സമ്മാനങ്ങള്‍ മൂന്നു വിഭാഗങ്ങളിലും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുന്നതാണ്.

സമീക്ഷ സര്‍ഗവേദിയോടൊപ്പം ആശയ സംവേദനത്തിന് നമ്മുടെ കുഞ്ഞു പ്രഭാഷകരെ  സമീക്ഷ സ്വാഗതം ചെയ്യുന്നു അവരെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കളോട് സമീക്ഷ സര്‍ഗവേദി ആഹ്വാനം ചെയ്യുന്നു

 

വാര്‍ത്ത; ബിജു ഗോപിനാഥ്.

 




കൂടുതല്‍വാര്‍ത്തകള്‍.