CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 19 Seconds Ago
Breaking Now

സുശാന്ത് അപകടത്തിലാകുമെന്ന് കുടുംബം ഭയന്നിരുന്നു ; റിയയെ കേസില്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു

എഴുതി തയ്യാറാക്കിയ പരാതി നല്‍കാതെ നടപടി എടുക്കാനാകില്ലെന്ന് താന്‍ കുടുംബത്തോട് പറഞ്ഞെന്നും ഡിസിപി വ്യക്തമാക്കി.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഐപിഎസ് ഉദ്യോഗസ്ഥനും സുശാന്തിന്റെ സഹോദരി ഭര്‍ത്താവുമായ ഒ പി സിങ് തനിക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നതായി ഡിസിപി പതംജിത് സിങ് ദഹിയ. സുശാന്തിന്റെ മരണത്തിന് മുമ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ ബ്രാന്ദ സോണ്‍ 9 ഡിസിപി ആയിരിക്കുമ്പോഴാണ് റിയ ചക്രവര്‍ത്തിയെ സ്‌റ്റേഷനില്‍ വിളിച്ചു ചോദ്യം ചെയ്യണമെന്നും ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഒപി സിങ് തന്നോട് ആവശ്യപ്പെട്ടതായി ഡിസിപി പറഞ്ഞു.

സുശാന്ത് റിയ ബന്ധം സുശാന്തിന്റെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. എങ്ങനെയെങ്കിലും റിയയെ ഈ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാനായി കുടുംബം ശ്രമിച്ചിരുന്നു. സുശാന്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് കാണിച്ച് തനിക്ക് എഴുതി തയ്യാറാക്കിയ പരാതി നല്‍കിയിരുന്ന കുടുംബത്തിന്റെ വാദം തെറ്റാണെന്നും ഡിസിപി പറഞ്ഞു.

എഴുതി തയ്യാറാക്കിയ പരാതി നല്‍കാതെ നടപടി എടുക്കാനാകില്ലെന്ന് താന്‍ കുടുംബത്തോട് പറഞ്ഞെന്നും ഡിസിപി വ്യക്തമാക്കി.

നിയമപരമായ ഒരു അന്വേഷണത്തിനും ഒപി സിങ്ങിന് താല്‍പര്യമില്ലായിരുന്നുവെന്നും വിഷയം ഒത്തുതീര്‍പ്പാക്കാനായിരുന്നു താല്‍പര്യമെന്നും കുടുംബം ആരോപിക്കുന്നു. അതിനിടെ കേസില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ബിഹാര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.