CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 11 Seconds Ago
Breaking Now

സംസ്ഥാനത്ത് പുതുതായി 1420 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് മൂലമുള്ള നാല് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു

സംസ്ഥാനത്ത് പുതുതായി 1420 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗമുക്തി നേടിയത് 1715 പേരാണ്. കോവിഡ് മൂലമുള്ള നാല് മരണം സംസ്ഥാനത്ത്  റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍, കോഴിക്കോട് വെള്ളിമലയിലെ സുലൈഖ(67), കൊല്ലത്ത് കിളിക്കല്ലൂരിലെ ചെല്ലപ്പന്‍ (60), ആലപ്പുഴ പാണാവള്ളിയെലെ പുരുഷോത്തമന്‍ (87)  എന്നിവരാണ് മരിച്ചത്.സമ്പര്‍ക്കത്തിലൂടെ 1216 പേര്‍ക്ക് രോഗം ബാധിച്ചു. 92 പേരുടെ ഉറവിടം അറിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  60 പേര്‍ വിദേശത്ത് നിന്നാണ്  108 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.

30 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 27714 സാമ്പിള്‍ പരിശോധനയ്ക്കയച്ചു.

തിരുവനന്തപുരത്ത് 485 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 435 പേര്‍ക്ക് സമ്പര്‍ക്കം. 33 പേര്‍ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം നിയന്ത്രിക്കാന്‍ തലസ്ഥാനത്ത് ശക്തമായ ഇടപെടല്‍ തുടരും. 777 പേരുടെ ഫലം തിരുവനന്തപുരത്ത് നെഗറ്റീവായി. മറ്റ് ജില്ലകള്‍. കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസര്‍കോട് 71, തൃശൂര്‍ 64, ഇടുക്കി 41, പത്തനംതിട്ട 38, കോട്ടയം 15, വയനാട് പത്ത് എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ രോഗികള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.