CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 58 Minutes 32 Seconds Ago
Breaking Now

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള വിശുദ്ധ കുര്‍ബാനയുടെ പുനരാരംഭം ലെസ്റ്ററില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ദിനത്തില്‍

ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ  പ്രാത്ഥനയുടെയും,  പരിത്യാഗത്തിന്റെയും ഫലവും  ക്ഷമാപൂര്‍വ്വമായ  കാത്തിരിപ്പിനും   വിരാമം  ഉണ്ടായിരിക്കുന്നു.മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ കുര്‍ബാന പുനരാരംഭിക്കുവാന്‍ നോട്ടിങ്ങാം രൂപതയില്‍ നിന്നും അനുമതി ലഭിച്ചതിനാല്‍,  ഈ വരുന്ന ആഗസ്ത് 15ന് പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ദിനത്തില്‍ വിശുദ്ധ  കുര്‍ബാനകള്‍  പുനരാരംഭിക്കുന്നു.

ആഗസ്ത് 15 ശനിയാഴ്ച രാവിലെ 10ന് ഇംഗ്ലീഷ് കുര്‍ബാനയും ഉച്ച കഴിഞ്ഞു 4.00ന് മലയാളം കുര്‍ബാനയും. ആഗസ്ത് 16 ഞായറാഴ്ച രാവിലെ 10.30ന്  ഇംഗ്ലീഷ് കുര്‍ബാനയും ഉച്ച കഴിഞ്ഞു 4.00ന് മലയാളം കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്..

ദേവാലയത്തില്‍ ശുശ്രൂഷികള്‍ ഉള്‍പ്പെടെ 70  പേര്‍ക്ക് മാത്രമേ ഒരേ സമയം ആയിരിക്കുവാന്‍ അനുവാദം ഉള്ളൂ എന്നതിനാല്‍,  വിശുദ്ധ കുര്‍ബാനയില്‍  പങ്കെടുക്കുവാന്‍ സാധിക്കുന്ന ആളുകളുടെ എണ്ണം 70 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.  ആയതിനാല്‍ മുന്‍കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കേ ദേവാലയത്തില്‍ പ്രവേശനം ലഭിക്കുകയുള്ളൂ.സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://massbooking.uk/parish.php?p=868

 

സ്‌നേഹപൂര്‍വ്വം,

 

ജോര്‍ജ് തോമസ് ചേലക്കല്‍

മിഷന്‍ ഡയറക്ടര്‍

 

Thanks and Regards

 

PRO

St Alphonsa Mission Leicester

Leicester

0116 2875232

 

 




കൂടുതല്‍വാര്‍ത്തകള്‍.