CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 49 Minutes 47 Seconds Ago
Breaking Now

നടി നിക്കി ഗില്‍റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി നിക്കി ഗല്‍റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് നടിക്ക് കോവിഡ് ബാധിച്ചത്. ഇപ്പോള്‍ ആശ്വാസമുണ്ടെന്നും നിക്കി ഗല്‍റാണി അറിയിച്ചു. താന്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണെന്നും, ഇപ്പോള്‍ നല്ല ആശ്വാസമുണ്ടെന്നും നടി കുറിച്ചു. തനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, നന്ദി. പ്രധാനമായും ചെന്നൈയ്ക്കും തമിഴ്‌നാട് കോര്‍പ്പറേഷനും പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് നടി കുറിച്ചു. സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത ഒരു കുറിപ്പിലാണ് നിക്കി ഈ വിവരം അറിയിച്ചത്.

നിക്കി ഗല്‍റാണിയുടെ കുറിപ്പ്:

ഞാന്‍ കോവിഡ് ബാധിതയാണ്. കഴിഞ്ഞയാഴ്ച പരിശോധനാ ഫലം വന്നപ്പോള്‍ പോസിറ്റീവായിരുന്നു. കൊറോണയെ കുറിച്ച് ഒരുപാട് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് എന്റെ അനുഭവം ഞാന്‍ പറയാം. എന്റേത് ചെറിയ ലക്ഷണങ്ങളുള്ള അത്ര ഗുരുതരമല്ലാത്ത കേസായിരുന്നു. തൊണ്ടവേദന, പനി, രുചിക്കുറവ്, ശ്വാസ തടസ്സം എന്നിവയായിരുന്നു ലക്ഷണങ്ങള്‍. എല്ലാ പ്രോട്ടോക്കോളും പാലിച്ച് ഞാന്‍ രോഗമുക്തി നേടി വരികയാണ്. വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്.

എല്ലാവര്‍ക്കും ഇതൊരു ഭയപ്പെടുത്തുന്ന സമയമാണെന്ന് അറിയാം. നമ്മള്‍ സുരക്ഷിതരായിരിക്കേണ്ടതും, മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് കരുതേണ്ടതും പ്രധാനമാണ്. എന്റെ പ്രായവും, മുമ്പ് യാതൊരു അസുഖങ്ങളും ഇല്ലാത്തതിനാല്‍, ഇതില്‍ നിന്ന് മോചിതയാവുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ എന്റെ മാതാപിതാക്കളെയും, സഹോദരങ്ങളെയും സുഹൃത്തുക്കളെയും, മറ്റ് രോഗബാധിതരെയും കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു. അതുകൊണ്ട് എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. സാമൂഹിക അകലം പാലിക്കുക. തുടര്‍ച്ചയായി കൈകള്‍ കഴുകുക. അതാവശ്യമെങ്കില്‍ മാത്രം പുറത്തുപോവുക.

വീട്ടില്‍ മാസങ്ങളോളം ഇരിക്കുക എന്നത് വളരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍ കേട്ട് കേള്‍വിയില്ലാത്ത ഒരു സമയത്താണ് നമ്മള്‍ ജീവിക്കുന്നത്. സമൂഹത്തോട് നാം പ്രതിബദ്ധത കാണിക്കേണ്ട സമയമാണിത്. കുടുംബത്തോടൊപ്പം സമയം ചെലവിടുക. സുഹൃത്തുക്കളുമായി സംസാരിക്കുക. മാനസികാരോഗ്യ സംരക്ഷിക്കുക. വിഷാദത്തിനടിപ്പെട്ടെന്ന് തോന്നിയാല്‍ സഹായത്തിനായി ബന്ധപ്പെടുക. തനിക്ക് ചുറ്റുമുള്ളവര്‍ രോഗത്തെ ഭയന്നാണ് ജീവിക്കുന്നതെന്നും, ടെസ്റ്റിംഗിന് ഞാന്‍ പോകുമ്പോള്‍ പോലും അവര്‍ അത്തരത്തിലാണ് നോക്കിയിരുന്നതെന്നും നിക്കി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.