CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 13 Seconds Ago
Breaking Now

ആഗസ്റ്റ് 15; ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്ക് ഇക്കുറിയും പാകിസ്ഥാനികളുടെ അക്രമം നടക്കുമോ? പരമാധികാരം സംരക്ഷിക്കാന്‍ എല്ലാ ചെയ്യുമെന്ന് യുകെയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍

പാക് വംശജനായ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ചോദ്യം

കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്ക് ബ്രിട്ടീഷ് പാകിസ്ഥാനികളും, ചില കശ്മീരി വിഭാഗങ്ങളും, ഖലിസ്ഥാന്‍ അനുകൂല ബ്രിട്ടീഷ് സിഖുകാരും ചേര്‍ന്ന് നടത്തിയ അക്രമങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ പോലും നാണക്കേടിലാക്കിയിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെ ഖേദം പ്രകടിപ്പിച്ച സംഭവങ്ങള്‍ ഇക്കുറി ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൂറിലേറെ ബ്രിട്ടീഷ് ഇന്ത്യന്‍ സംഘടനകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം അലങ്കോലമാക്കാന്‍ പ്രസ്തുത വിഭാഗങ്ങള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇത് തടയാന്‍ ഇടപെടണമെന്നാണ് ഇന്ത്യന്‍ വംശജരുടെ ആവശ്യം. എന്നാല്‍ എന്ത് തന്നെ വന്നാലും രാജ്യത്തിന്റെ പരമാധികാരവും, അതിര്‍ത്തിയും സംരക്ഷിക്കാന്‍ കഴിയാവുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യുകെയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗായിത്രി ഇസ്സാര്‍ കുമാര്‍ വ്യക്തമാക്കി. 

90-കളില്‍ തന്നെ ഇന്ത്യയില്‍ നിന്ന് തോറ്റ് മടങ്ങിയ ഖലിസ്ഥാന്‍ തീവ്രവാദികള്‍ പാശ്ചാത്യരാജ്യങ്ങളില്‍ പാക് അനുകൂല നുഴഞ്ഞുകയറ്റക്കാരുടെ പിന്തുണയോടെ സജീവമാണെന്ന് അവര്‍ പറഞ്ഞു. യുകെയുമായി സജീവ സഹകരണത്തിലൂടെ ഈ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. കൂടാതെ പാര്‍ലമെന്റ് അംഗങ്ങളുമായും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മികച്ച ബന്ധം സൂക്ഷിക്കുന്നുണ്ട്, കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം ആഗസ്റ്റ് 15ന് ലണ്ടന്‍ ഹൈക്കമ്മീഷന് ഏതെങ്കിലും വിധത്തില്‍ അധിക സുരക്ഷ ഏര്‍പ്പാടാക്കുമോയെന്ന് വ്യക്തമല്ല. കൂടാതെ പാക് വംശജനായ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.