CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 14 Seconds Ago
Breaking Now

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പ്രളയ ഫണ്ട് സ്വരൂപിക്കാന്‍ യുഎഇയില്‍ ശിവശങ്കര്‍ അടക്കമുള്ളവര്‍ എത്തിയപ്പോഴും സ്വപ്നയുടെ ഇടപാടുകളില്‍ ദുരൂഹതയുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ടാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ശിവങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം.

കഴിഞ്ഞ ഏഴാം തീയതി ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.അന്ന് ശിവശങ്കര്‍ നല്‍കിയ മറുപടികള്‍ സംശയകരമെന്ന വിലയിരുത്തലിലാണ് രണ്ടാം തവണ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രളയ ഫണ്ട് സ്വരൂപിക്കാന്‍ യുഎഇയില്‍ ശിവശങ്കര്‍ അടക്കമുള്ളവര്‍ എത്തിയപ്പോഴും സ്വപ്നയുടെ ഇടപാടുകളില്‍ ദുരൂഹതയുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. സ്വപ്നയുടെ ഇടപാടുകളെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് എന്‍ഫോഴ്‌സ്‌മെന്റ്.

ഇന്നലെ ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ട് സമയം അനുവദിക്കണമെന്നായിരുന്നു മറുപടി.

 




കൂടുതല്‍വാര്‍ത്തകള്‍.