CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 22 Seconds Ago
Breaking Now

'യൂണിഫോമില്ലാതെ ടൗണിലിറങ്ങുന്ന പൊലീസുകാരുടെ കൈ വെട്ടിയെടുക്കും'; മൂന്നാര്‍ സിപിഐ നേതാവിനെതിരെ കേസ്

ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.

പൊലീസുകാരുടെ കൈ വെട്ടിയെടുക്കുമെന്ന് ഭീഷണിമുഴക്കിയ സിപിഐ നേതാവിനെതിരെ കേസെടുത്തു. മൂന്നാര്‍ സിപിഐ മണ്ഡലം സെക്രട്ടറി ടി.ചന്ദ്രപാലിനെതിരെയാണ് കേസെടുത്തത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ പ്രവേശനകവാടത്തില്‍ വിനോദസഞ്ചാരികളെയും ഉദ്യോഗസ്ഥരെയും തടയുകയും പൊലീസിനെതിരെ ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവത്തില്‍ ചന്ദ്രപാല്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

'യൂണിഫോം അഴിച്ചുവച്ച് ടൗണിലിറങ്ങുന്ന പൊലീസുകാരുടെ കൈകള്‍ വെട്ടിയെടുത്ത് മുദ്രാവാക്യം വിളികളുമായി പ്രകടനം നടത്തും' എന്നായിരുന്നു നേതാവിന്റെ ഭീഷണി പ്രസംഗം. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്.

ഇരവികുളം ദേശീയോദ്യാനത്തില്‍ കോണ്‍ഗ്രസ് ഇടപെട്ട് അനധികൃതമായി ജീവനക്കാരെ നിയമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇടതുപക്ഷ യുവജനസംഘടനകള്‍ കഴിഞ്ഞ ദിവസം രാജമലയില്‍ ഉപരോധസമരം നടത്തിയത്. സമരക്കാരെ പൊലീസ് സ്ഥലത്തുനിന്ന് നീക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗത്തിലാണ് സിപിഐ നേതാവ് പൊലീസിനെതിരെ ഭീഷണി മുഴക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.