CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 26 Seconds Ago
Breaking Now

ആഗോള അയ്യപ്പ സംഗമം ; ഒരു വര്‍ഷം കഴിഞ്ഞിട്ടും കണക്കായില്ല ; ദേവസ്വം ബോര്‍ഡിന് നഷ്ടം 3.4 കോടി രൂപ

2025 സെപ്റ്റംബര്‍ 20ന് നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ചാണ് വിവാദം.

ശബരിമലയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാത്തതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. ഒരു ദിവസം മാത്രം നീണ്ടുനിന്ന പരിപാടിയുടെ ചെലവുകള്‍ സംബന്ധിച്ച് വിശ്വസനീയവും പരിശോധിക്കാവുന്നതുമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തത് ബോര്‍ഡിന്റെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

2025 സെപ്റ്റംബര്‍ 20ന് നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ചാണ് വിവാദം. പരിപാടിയുടെ ചെലവുകള്‍ക്കായി ടെന്‍ഡറോ മത്സരാധിഷ്ഠിത നടപടികളോ സ്വീകരിക്കാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന് കരാര്‍ നല്‍കിയതും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.വാങ്ങിയ സാധനങ്ങളുടെയും ആസ്തികളുടെയും കൈമാറ്റം തെളിയിക്കുന്ന രേഖകള്‍ ലഭ്യമല്ലാത്തതും ബോര്‍ഡിന്റെ സ്റ്റോക്കില്‍നിന്ന് വിതരണം ചെയ്ത അരവണ, അപ്പം, ഭസ്മം തുടങ്ങിയ സാധനങ്ങളുടെ മൂല്യം കണക്കുകളില്‍ ഉള്‍പ്പെടുത്താത്തതും ഓഡിറ്റിലെ പ്രധാന കണ്ടെത്തലുകളാണ്.

പരിപാടിക്കായി ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക, ചെലവുകള്‍, ജിഎസ്ടി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തുടങ്ങിയ കാര്യങ്ങളിലും വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. കണക്കുകളിലെ അപാകതകള്‍ പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചെങ്കിലും ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതില്‍ കാലതാമസം തുടരുകയാണ്.

കണക്കുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളുകയും ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിന്റെ പൂര്‍ണമായ സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.