
















ഷാഫി പറമ്പിലിനെതിരായ വാക് പോരിന് കോണ്‍ഗ്രസിനുള്ളില്‍ താല്‍ക്കാലിക വിരാമമുണ്ടായിട്ടും വിമര്‍ശനം തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചെന്ന് പറയുന്ന ജെ എസ് അഖിലിന്റെ പേരുവെട്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമിച്ചതിനെ ചൊല്ലിയാണഅ അമലിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുത്ത വ്യക്തികളെ കൂടി കേരളം അറിയട്ടെയെന്ന് അമല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിങ്ങനെ
ജെ എസ് അഖിലിന്റെ പേര് വെട്ടി, പകരം ഒരു സകല കലാവല്ലഭനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കിയ മഹാന്മാരോട് ഒരു ചോദ്യം. അഖില്‍ ചിലര്‍ക്ക് അയോഗ്യനായി.. എന്നിട്ട് അന്ന് നിങ്ങള്‍ കണ്ടെത്തിയ മഹാപ്രതിഭയുടെ യോഗ്യത എന്തായിരുന്നു ? പേര് വെട്ടാന്‍ കാണിച്ച ധൈര്യം. ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കാണിക്കണം ! ഇനിയും ഒളിച്ചിരിക്കാതെ പുറത്തുവരണം...
തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയെ കേരളം അറിഞ്ഞു.. ഇനി തിരഞ്ഞെടുത്ത പ്രതിഭകളെ കൂടി കേരളമൊന്ന് അറിയട്ടെ.. പിന്നെ സൈബര്‍ ആക്രമണം നടത്തുന്നവരോട് അതു നടത്താന്‍ പറഞ്ഞവരോട് ഒരു വാക്ക്. നിങ്ങളുടെ കമന്റുകള്‍ എന്റെ നിലവാരമല്ല, നിങ്ങളുടെ സംസ്‌കാരമാണ് വിളിച്ചോതുന്നത്. അതെനിക്കൊരു വിഷമേ അല്ല ! നിങ്ങള്‍ക്ക് കുരയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് പറയാനുള്ളത് പറയാനും !