കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുട4ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആഗസ്ത് 2നാണ് അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആഗസ്ത് 14ന് നെഗറ്റീവായി. ?ഗുരു?ഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു ചികിത്സ. ആശുപത്രി വിട്ട് നാല് ദിവസത്തിന് ശേഷം അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ആഗസ്ത് 31നാണ് ഡിസ്ചാര്‍ജ് ചെയ്തത്.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ നാളെ ചേരാനിരിക്കുകയാണ്.