CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 20 Minutes 15 Seconds Ago
Breaking Now

ഡോങ്കാസ്റ്ററില്‍ 12 ദിവസം പ്രായമായ കുഞ്ഞിനെ നായ കടിച്ച് കൊന്നു! കൂറ്റര്‍ നായ മൂന്ന് പോലീസുകാരെ റോഡിലേക്ക് വലിച്ചിഴച്ചു; നരഹത്യക്ക് സ്ത്രീയെയും, പുരുഷനെയും അറസ്റ്റ് ചെയ്തു?

കുഞ്ഞിനെ ഡോങ്കാസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ ഗുരുതര പരുക്കുകളോടെ എത്തിച്ചെങ്കിലും മരിച്ചു

മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കടിച്ച്, വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവരാന്‍ ശേഷിയുള്ള ഒരു നായയുടെ വായില്‍ പെടുന്ന കുഞ്ഞിന്റെ അവസ്ഥ എന്താണ്? ചോദ്യത്തിന്റെ തന്നെ ആവശ്യമില്ല, ദുരന്തം തന്നെ. 12 മാസം പ്രായമുള്ള കുഞ്ഞിനെയാണ് കൂറ്റന്‍ നായ കടിച്ചുകൊന്നത്. മൂന്ന് പോലീസുകാരെ റോഡിലേക്ക് വലിച്ചിഴക്കാന്‍ ശേഷിയുള്ള നായയാണ് കുഞ്ഞിനെ അക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. 

ഡോങ്കോസ്റ്ററിലെ വുഡ്‌ലാന്‍ഡ്‌സ് ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുറച്ച് സമയത്തിനകം തന്നെ മരണവാര്‍ത്ത തേടിയെത്തി. അനാസ്ഥ മൂലമുള്ള നരഹത്യ ചുമത്തി 35 വയസ്സുള്ള പുരുഷനെയും, 27 വയസ്സുള്ള സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. അക്രമിയായ നായയെയും പോലീസ് കൊണ്ടുപോയി. 

'കൂറ്റന്‍ നായ ആദ്യ നോട്ടത്തില്‍ അക്രമിക്കുമെന്ന് തോന്നില്ല. എന്നാല്‍ മൂന്ന് പോലീസ് ഓഫീസര്‍മാര്‍ ഇതിനെ നിയന്ത്രിക്കാന്‍ പാടുപെടുന്ന അവസ്ഥയായിരുന്നു', സംഭവത്തിന് ദൃക്‌സാക്ഷിയായ പ്രദേശവാസി സാലി ഹൂളി പറഞ്ഞു. ഓഫീസര്‍മാരെ വലിച്ചിഴക്കാന്‍ പാകത്തിന് ശക്തിയുള്ള നായയാണ്. കുഞ്ഞിന്റെ അമ്മയുടെ പങ്കാളി ഒന്നര വര്‍ഷം മുന്‍പാണ് സെപ്‌സിസ് ബാധിച്ച് മരിച്ചത്. പങ്കാളിയെ നഷ്ടമായതിന്റെ വേദന മാറും മുന്‍പാണ് കുഞ്ഞിനെയും ഈ വിധം നഷ്ടമാകുന്നത്. 

പങ്കാളി മരിച്ചപ്പോള്‍ പാടെ തകര്‍ന്നിരിക്കുകയായിരുന്ന ഇവര്‍ക്ക് മറ്റ് മൂന്ന് മക്കളുണ്ട്. കുഞ്ഞ് അക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് സ്ഥലത്തെത്തി. കുഞ്ഞിനെ ഡോങ്കാസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ ഗുരുതര പരുക്കുകളോടെ എത്തിച്ചെങ്കിലും മരിച്ചു. അറസ്റ്റിലായ പ്രതികളെ അന്വേഷണത്തിന്റെ ഭാഗമായി ജാമ്യത്തില്‍ വിട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.