CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 3 Seconds Ago
Breaking Now

യുകെയിലെ ഇന്ത്യന്‍ ദമ്പതികളുടെ വീട്ടില്‍ റെയ്ഡ്; കിടക്കയ്ക്ക് അടിയില്‍ അട്ടിയിട്ട് 2 ലക്ഷം പൗണ്ട്; തറയില്‍ ഒളിപ്പിച്ച സ്യൂട്ട് കെയ്‌സില്‍ 1 ലക്ഷം; കുറ്റകൃത്യങ്ങളിലെ സമ്പാദ്യമെന്ന് യുകെ ക്രൈം ഏജന്‍സി

തങ്ങളുടെ പണമിടപാട് ബിസിനസ്സിലെ അക്കൗണ്ടിംഗ് പ്രശ്‌നങ്ങള്‍ മൂലാണ് ആശയക്കുഴപ്പമെന്നാണ് ഇവര്‍ വാദിച്ചത്

യുകെയില്‍ ക്രൈം പ്രിവന്‍ഷന്‍ അധികൃതരും, പോലീസും ചേര്‍ന്ന് ഇന്ത്യന്‍ വംശജരായ ദമ്പതികളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 300,000 പൗണ്ടിലേറെ കണ്ടെത്തി. കുറ്റകൃത്യങ്ങളില്‍ നിന്നും സ്വരൂപിച്ചതാണ് ഈ തുകയെന്നാണ് സംശയിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ എഡ്ജ്‌വെയറിലുള്ള ശൈലേഷ്, ഹര്‍കിത് സിംഗാര ദമ്പതികളുടെ വീട്ടിലാണ് തെരച്ചില്‍ നടത്തിയത്. 

വീട്ടിലെ കിടക്കയ്ക്ക് അടിയില്‍ ഭംഗിയായി നിരത്തിയ നിലയിലാണ് 200,000 പൗണ്ട് ലഭിച്ചത്. ഒരു ലക്ഷം പൗണ്ട് തറയില്‍ നിന്നും കണ്ടെത്തിയ സ്യൂട്ട് കെയ്‌സിലും അടങ്ങിയിരുന്നതായി നാഷണല്‍ ക്രൈം ഏജന്‍സി പറഞ്ഞു. അനധികൃത പണം കടത്തി യുകെയ്ക്ക് അപകടം വരുത്തുന്ന മണി സര്‍വ്വീസ് ബിസിനസ്സുകളാണ് ഇവര്‍ നയിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സംശയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് എന്‍സിഎ ഹെഡ് ഓഫ് ത്രെറ്റ് റെസ്‌പോണ്‍സ് റേച്ചല്‍ ഹെര്‍ബേര്‍ട്ട് പറഞ്ഞു. 

സിംഗാരയുടെ ബിസിനസ്സ് പങ്കാളിയായ ശൈലേഷ് മണ്ഡാലിയയുടെ പക്കല്‍ നിന്നും 1 ലക്ഷം പൗണ്ട് അടങ്ങിയ ബാഗും പിടിച്ചെടുത്തിട്ടുണ്ട്. ക്രിമിനല്‍ കുറ്റങ്ങള്‍ തെളിയിക്കാത്ത സാഹചര്യത്തില്‍ പണം പിടിച്ചെടുക്കാന്‍ ഫൊര്‍ഫീച്ചര്‍ ഓര്‍ഡര്‍ ഇറക്കിയാണ് മെട്രോപൊളിറ്റന്‍ പോലീസ് ഓര്‍ഗനൈസ്ഡ് ക്രൈം പാര്‍ട്ണര്‍ഷിപ്പ് നടപടി സ്വീകരിച്ചത്. ഉത്തരവിനെതിരെ സിംഗാരയും, മണ്ഡാലിയയും അപ്പീല്‍ നല്‍കിയിരുന്നു. 

തങ്ങളുടെ പണമിടപാട് ബിസിനസ്സിലെ അക്കൗണ്ടിംഗ് പ്രശ്‌നങ്ങള്‍ മൂലാണ് ആശയക്കുഴപ്പമെന്നാണ് ഇവര്‍ വാദിച്ചത്. എന്നാല്‍ സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതി ഈ അപ്പീല്‍ തള്ളിയതോടെയാണ് പണം പിടിച്ചെടുത്തത്. 




കൂടുതല്‍വാര്‍ത്തകള്‍.